ആര്യസമാജം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ആരംഭിച്ച ഈ പദ്ധതിപ്രകാരം ഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി പ്ലസ് ടു പഠനത്തിന് സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സർക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് വർണ്ണ – ലിംഗ ഭേദമില്ലാതെ ആര്യസമാജത്തിന്റെ സൗജന്യ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി പ്രത്യാശ ആര്യസമാജം സ്കോളർഷിപ്പ് നൽകുന്നു. കാറൽമണ്ണ വേദഗുരുകുലത്തിന് സമീപം സ്ഥിരതാമസക്കാരായ മുകളിൽ കൊടുത്ത യോഗ്യതകളുള്ള ഏതാനും കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ആദ്യഘട്ടത്തിൽ ലഭിക്കുക. ഈ പദ്ധതി വിപുലീകരിക്കാൻ സാധിക്കുകയാണെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതാണ്. സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ വിതരണം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വെള്ളിനേഴി ആര്യസമാജം നേതൃത്വം നൽകുന്ന കാറൽമണ്ണ വേദഗുരുകുലം ഭരണസമിതിയായിരിക്കും. താല്പര്യമുള്ള അർഹരായ വിദ്യാർത്ഥികൾ ഈ 👇ലിങ്കിൽ
ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ജൂലൈ 31 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9446575923 എന്ന നമ്പറിൽ ബന്ധപ്പെടുക (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ).
TEAM ARYA SAMAJAM KERALAM