കടയിരുപ്പ്: ആര്യസമാജത്തിന്റെ പ്രമുഖ പ്രചാരകനും മഹർഷി ദയാനന്ദ സരസ്വതിയുടെ ശിഷ്യപരമ്പരയിലെ പ്രമുഖനുമായിരുന്ന മഹാത്യാഗി സ്വാമി ശ്രദ്ധാനന്ദിന്റെ 100-ാം ബലിദാനവാർഷികത്തോടനുബന്ധിച്ച് ആര്യസമാജം കേരളത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കോലഞ്ചേരിക്കടുത്തുള്ള കടയിരുപ്പ് മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നവംബർ 15 ഞായറാഴ്ച രാവിലെ, ബൃഹദ് അഗ്നിഹോത്രത്തോടെ തുടക്കം കുറിച്ച പരിപാടി കുന്നത്തുനാട് എം.എൽ.എ ശ്രീ. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു….

read more

✍️ കെ.എം.രാജൻ മീമാംസക് 🪔 ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും…

read more

✍️ കെ. എം. രാജൻ മീമാംസക് വേദജ്ഞാനത്തിന്റെ വെളിച്ചത്തിൽ നവോത്ഥാനത്തിന് വഴിതെളിച്ച മഹർഷി. ഭാരതീയ നവോത്ഥാന ചരിത്രത്തിൽ അനശ്വരമായ സ്ഥാനം നേടിയ മഹാത്മാവാണ് മഹർഷി ദയാനന്ദസരസ്വതി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സാമൂഹിക അനീതികൾക്കുമെതിരെ വേദപ്രമാണങ്ങളുടെ വെളിച്ചത്തിൽ സത്യത്തിന്റെയും യുക്തിയുടെയും സന്ദേശമുയർത്തിയ മഹാനായ ഋഷിവര്യനായിരുന്നു അദ്ദേഹം. “വേദങ്ങളിലേക്ക് മടങ്ങുക” എന്ന ആഹ്വാനത്തിലൂടെ ഭാരതീയ സമൂഹത്തെ അതിന്റെ വൈദിക പൈതൃകത്തിലേക്ക് നയിക്കാൻ അദ്ദേഹം…

read more

ധീരസന്യാസി സ്വാമി ശ്രദ്ധാനന്ദജിയുടെ ബലിദാന ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണസഭയിലേക്ക് ഏവരെയും ഹൃദയപൂർവം സാദരം ക്ഷണിക്കുന്നു. സ്വാമി ശ്രദ്ധാനന്ദജിയുടെ ധീരമായ ജീവിതവും ത്യാഗപൂർണമായ സേവനങ്ങളും സ്മരിച്ചുകൊണ്ട് ഈ മഹത്തായ അനുസ്മരണച്ചടങ്ങിൽ പങ്കുചേരുക. 🙏 📞 for Enquiry: +91 94975 25923 / +91 94465 75923 📧 Email: [email protected] 💬 For joining Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3…

read more

✍️ കെ. എം. രാജൻ മീമാംസക് ശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനമാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്….

read more

നവരാത്രിയുടെ ആയുർവേദ വീക്ഷണം. ✍️ കെ.എം.രാജൻ മീമാംസക് ദുർഗയുടെ ഒൻപത് ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്ത് കഴിക്കേണ്ട ഒൻപത് വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും…

read more

You cannot copy content of this page