താനഹം ദ്വിഷതഃ ക്രൂരാൻസംസാരേഷു നരാധമാൻക്ഷിപാമ്യജസ്രമശുഭാ-നാസുരീഷ്വേവ യോനിഷു ദ്വേഷിക്കുന്നവരും ക്രൂരന്മാരും അശുഭകർമ്മത്തെ ചെയ്യുന്നവരുമായ ആ നരാധമന്മാരെ ഞാൻ എന്നെന്നും ആസുരയോനികളിൽ ജനിക്കാനിടവരുത്തുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 19

read more

ആത്മസംഭവിതാഃ സ്തബ്ധാ: ധനമാനമദാന്വിതാ:യജന്തേ നാമയജ്ഞൈസ്തേ ദംഭേനാവിധിപൂർവകം സ്വയം പുകഴ്ത്തുന്നവരും പിടിവാശിക്കാരും ധനം, മാനം എന്നിവയിൽ അഹങ്കരിക്കുന്നവരുമായ അവർ നാമമാത്രമായി ദംഭം ഹേതുവായി വിധികളെ പാലിക്കാതെ യജ്ഞങ്ങൾ ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 17

read more

പ്രവൃത്തിം ച നിവൃത്തിം ചജനാ ന വിദുരാസുരാഃന ശൗചം നാപി ചാചാരോന സത്യം തേഷു വിദ്യതേ ആസുരരായ ജനങ്ങൾക്ക് എന്ത് പ്രവർത്തിക്കണം ഏതിൽനിന്ന് നിവർത്തിക്കണം എന്നറിയില്ല. അവരിൽ ശൗചമോ ആചാരമോ സത്യമോ കാണപ്പെടു ന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 7

read more

ദംഭോ ദർപോfഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ചഅജ്ഞാനം ചാഭിജാതസ്യപാർത്ഥ സമ്പദമാസുരീം പൊങ്ങച്ചം, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന സ്വഭാവവിശേഷങ്ങളാണ്. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 4

read more

ഇതി ഗുഹ്യതമം ശാസ്ത്ര-മിദമുക്തം മയാനഘഏതദ്ബുദ്ധ്വാ ബുദ്ധിമാൻ സ്യാത് കൃതകൃത്യശ്ച ഭാരത ഹേ ഭാരതാ, ഇപ്രകാരം ഞാൻ ഉപദേശിച്ച തികച്ചും രഹസ്യമായ ഈ ശാസ്ത്രത്തെ അറിയുന്നവൻ ബുദ്ധിമാനായും കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്ത് തീർത്തവനായും) ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 20

read more

യസ്മാത് ക്ഷരമതീതോfഹമക്ഷരാദപി ചോത്തമഃഅതോfസ്മി ലോകേ വേദേ ചപ്രഥിതഃ പുരുഷോത്തമഃ ക്ഷരത്തിനതീതനും അക്ഷരത്തിനെക്കാൾ ഉത്തമനുമായതിനാൽ ഞാൻ ഈ ലോകത്തിലും വേദത്തി ലും പുരുഷോത്തമനെന്ന് അറിയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 18

read more

ഉത്തമഃ പുരുഷസ്ത്വന്യ:പരമാത്മേത്യുദാഹൃതയോ ലോകത്രയമാവിശ്യ ബിഭർത്യവ്യയ ഈശ്വരാ: അവ്യയനായ ഈശ്വരൻ മൂന്ന് ലോകങ്ങളിലും വ്യാപിച്ച് അവയെ താങ്ങിനിർത്തുന്നു. മേല്പറഞ്ഞ രണ്ട് പുരുഷന്മാരിൽനിന്നും ഭിന്നനത്രെ പരമാത്മാവവ് എന്നറിയപ്പെടുന്ന ആ ഉത്തമപുരുഷൻ. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 17

read more

ദ്വാവിമൗ പുരുഷൗ ലോകേക്ഷരശ്ചാക്ഷര ഏവ ചക്ഷരഃ സർവാണി ഭൂതാനികൂടസ്ഥോfക്ഷര ഉച്യതേ ക്ഷരൻ (നാശമുള്ളവൻ), അക്ഷരൻ (നശിക്കാത്തവൻ) എന്നീ രണ്ട് പുരുഷന്മാരാണ് ഈ ലോകത്തിലുള്ളത്. എല്ലാ ജീവജാലങ്ങളും ക്ഷരപുരുഷനാണ്. നാശരഹിതനും കൂടസ്ഥനുമായ ആത്മാവാണ് അക്ഷരപുരുഷൻ. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 16

read more

സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോമത്തഃ സ്മൃതിർജ്ഞാനമപോഹനം ചവേദൈശ്ച സർവൈരഹമേവവേദ്യോവേദാന്തകൃദ് വേദവിദേവ ചാഹം ഞാൻ സർവ്വരുടെയും ഹൃദയത്തിൽ സന്നിഹിതനാണ്. ഓർമ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നിൽനിന്നാണ്. എല്ലാ വേദങ്ങളിലൂടെയും അറിയപ്പെടേണ്ടവൻ ഞാനാണ്. വേദാന്തത്തിന്റെ കർത്താവും വേദജ്ഞനും ഞാൻ തന്നെയാണ്. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 15

read more

ഗാമാവിശ്യ ച ഭൂതാനിധാരയാമ്യഹമോജസാപുഷ്ണാമി ചൗഷധീ: സർവാ:സോമോ ഭൂത്വാ രസാത്മക: ഞാൻ ഓജസ്സായി ഭൂമിയിൽ പ്രവേശിച്ച് ജീവജാലങ്ങളെ നിലനിർത്തുകയും രസസ്വരൂപിയായ ചന്ദ്രനായി എല്ലാവിധ സസ്യങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 13

read more

You cannot copy content of this page