
മനുസ്മൃതിയെ അറിയുക
ലോകത്തിൽ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമായ ഗ്രന്ഥമേതെന്ന് ചോദിച്ചാൽ മനുസ്മൃതി എന്നായിരിക്കും ഉത്തരം. അയിത്തം, ജാതീയത, ധർമ്മകാര്യങ്ങളിൽ സ്ത്രീകളോട് വിവേചനം തുടങ്ങിയവയുടെ ആണിവേര് മനുസ്മൃതിയാണെന്ന് ആരോപിക്കപ്പെടുന്നു. മനുസ്മൃതി കത്തിക്കാനുള്ള ആഹ്വാനങ്ങൾ ഏറിവരുന്നു. ഇത്രയും വിമർശിക്കപ്പെടുന്ന ഈ ഗ്രന്ഥത്തെ സാമാന്യ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും മേൽപ്പറഞ്ഞ ആരോപണങ്ങൾ ശരിയാണോ എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയുമാണ് ഈ ഗ്രന്ഥത്തിൽ.
മനുസ്മൃതിയെക്കുറിച്ച് ബൃഹത് ഭാഷ്യമെഴുതിയ ഡോ. സുരേന്ദ്രകുമാറിൻ്റെ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ ആര്യജഗത്തിലെ ഡോ. വിവേക് ആര്യ എഴുതിയ “മനുസ്മൃതി കോ ജാനേ” എന്ന ഗ്രന്ഥത്തിൻ്റെ മലയാള തർജ്ജമ തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.
വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 250 രൂപയാണ്. (തപാൽ ചെലവ് പുറമെ)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9497525923, 9446575923
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
