വേദങ്ങളെ അറിയുക

മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുര്‍വേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഏതാനും തത്പരകക്ഷികള്‍ നമ്മുടെ പരമപ്രമാണങ്ങളായ ചതുര്‍വേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീര്‍ത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളില്‍ സ്ത്രീവിരുദ്ധത, വര്‍ണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ വേദമന്ത്രങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മാനവര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സംഘടിതമായ ഒരു ശ്രമം നടക്കുന്നുണ്ട്. വിദേശികളും സ്വദേശികളുമായ ഏതാനും വേദവ്യാഖ്യാതാക്കള്‍ വേദങ്ങളെ വെറും കന്നുകാലിപ്പാട്ടുകളാക്കി മാറ്റാന്‍ പണ്ടുകാലം മുതല്‍ ശ്രമിക്കുകയും ഒരുപരിധിവരെ അതില്‍ വിജയിക്കുകയും ചെയ്തു എന്നു പറയാം.

എന്നാല്‍ വേദങ്ങളില്‍ ഇത്തരത്തിലുള്ള തെറ്റായ വിവരണങ്ങളോ, മനുഷ്യജീവിതത്തെ തെറ്റിലേക്ക് ചിന്തിപ്പിക്കുന്ന ഒന്നും തന്നെ ഇല്ലെന്നു പ്രമാണസഹിതം വ്യക്തമാക്കുന്നുണ്ട് ഈ പുസ്തകത്തില്‍.

മേല്‍പറഞ്ഞ രീതിയിലുള്ള അപകീര്‍ത്തികള്‍ക്കും ദുഷ്പ്രചരണങ്ങള്‍ക്കും ചുട്ടമറുപടിയാണ് ശിശുരോഗവിദഗ്ധനും ധര്‍മ്മപ്രേമിയുമായ ഡോ. വിവേക് ആര്യയുടെ വേദോം കോ ജാനേ എന്ന ഹിന്ദി പുസ്തകം. ഈ പുസ്തകം മലയാളത്തില്‍ വേദങ്ങളെ അറിയുക എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറല്‍മണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജന്‍ മീമാംസക് ആണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 135/ രൂപയാണ് (തപാല്‍ ചെലവ് പുറമെ).

കൂടുതല്‍ വിവരങ്ങള്‍ക്ക് 9497525923, 9446575923 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക (കാലത്ത് 9 മുതല്‍ വൈകുന്നേരം 5 വരെ)

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
https://aryasamajkerala.org.in

You cannot copy content of this page