വൈദിക ഗണപതി

ഈശ്വരന് അനേകം ഗൗണവും കാർമ്മികവും സ്വാഭാവികവും ആലങ്കാരികവുമായ നാമങ്ങളുണ്ട്. അതിൽ ഒരു നാമമാണ് ഗണപതി. യജുർവേദത്തിലെ മന്ത്രത്തിൽ ഗണപതി പ്രിയപതി, നിധിപതി എന്നീ നാമങ്ങളിൽ ഈശ്വരനെ സംബോധന ചെയ്തിരിക്കുന്നു. ഇതിൽ പ്രേമത്തിന്റെ സ്വാമി എന്ന അർത്ഥത്തിൽ പ്രിയപതി സിദ്ധമാകുന്നു. ഈശ്വരൻ സർവ്വ ചരാചരങ്ങളോടും കരുണ, പ്രേമം എന്നിവ കാണിക്കുന്നു. അതുപോലെ മനുഷ്യരും സർവ്വ പ്രാണികളോടും മനസാ വാചാ കർമ്മണാ ദയ, സ്നേഹം ഇവ കാണിക്കുമ്പോൾ അത് ശരിയായ (ഗണപതി) ഈശ്വരപൂജയാകുന്നു. അതുപോലെ നിധികളുടെ സ്വാമിയായ ഈശ്വരൻ്റെ മറ്റൊരു നാമമാണ് നിധിപതി. ധനത്തിന്റെ ശരി യായ വിനിയോഗവും സുപാത്രങ്ങൾക്ക് ദാനവും ചെയ്യുമ്പോൾ അത് ഈശ്വര പൂജയാകുന്നു. ഞങ്ങൾ ധനത്തിൻ്റെ സ്വാമിയായിത്തീരട്ടെ എന്ന പ്രാർത്ഥന വേദങ്ങളിലും കാണാം. ഇപ്രകാരമുള്ള ഈശ്വര (ഗണപതി) പൂജ വൈദികപദ്ധതിയുടെ ഭാഗമാകുന്നു.
(വൈദിക ഗണപതിയിൽ നിന്ന്)

ഇതിന്റെ മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ശ്രീ. കെ. കെ. ജയൻ ആര്യ ആണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 120/- രൂപയാണ് (തപാൽ ചെലവ് പുറമെ).
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9497525923, 9446575923

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

You cannot copy content of this page