ആരാണ് ശിവന്‍? കൈലാസനാഥന്‍, അര്‍ധനാരീശ്വരന്‍, തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ നാം കേട്ടിട്ടുണ്ട്. ബ്രഹ്‌മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവരെ ത്രിമൂര്‍ത്തികള്‍ ആയാണ് പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ബ്രഹ്‌മാ, വിഷ്ണു, ശിവന്‍ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങള്‍ ആണിവ. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളില്‍ നിന്ന് സത്യം ഏതെന്ന് കണ്ടെത്താന്‍ കഴിയാതെ അന്ധന്മാര്‍ ആനയെ കണ്ടപോലെയാണ് ബഹുഭൂരിപക്ഷം പേരുടെയും അവസ്ഥ.ഐതിഹ്യങ്ങളുടെയും ഭക്തിയുടെയും ചായത്തില്‍ മുക്കി അവതരിപ്പിക്കപ്പെട്ട ഈ ത്രിമൂര്‍ത്തികളില്‍ ഏറ്റവും വികൃതമായി ചിത്രീകരിക്കപ്പെട്ട ഒന്നാണ് ശിവസങ്കല്പം.
സത്യത്തെ കണ്ടെത്താനും കണ്ടെത്തിക്കഴിഞ്ഞാല്‍ അതിനെ പൂര്‍ണ്ണമനസ്സാേടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുമായിരുന്നു നമ്മുടെ പ്രാചീന ഋഷിമാര്‍. ആരാണ് ശിവന്‍ എന്ന് ആസ്തികദൃഷ്ടിയിലൂടെ ഒരന്വേഷണം നടത്തുകയാണ് ഈ പുസ്തകത്തില്‍.
ഇത് തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറല്‍മണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്.
വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 30 രൂപയാണ്. (പോസ്റ്റല്‍ ചാര്‍ജ്ജ് പുറമെ) ഗൂഗിള്‍പേ നമ്പര്‍: 9562529095
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : +91 9497525923, +91 9446575923