
ആര്യസമാജം പെരുമ്പാവൂർ മൂന്നാം വാർഷികോത്സവം ആഘോഷിച്ചു.
പെരുമ്പാവൂർ ആര്യസമാജത്തിന്റെ മൂന്നാം വാർഷികാഘോഷം 2025 മാർച്ച് മാസം 23 രാവിലെ 9.30ന് പെരുമ്പാവൂരിലെ വേദനിലയത്തിൽ (ഔഷധി ജം.) വെച്ച് സാമൂചിതമായി ആഘോഷിച്ചു. പെരുമ്പാവൂർ ആര്യസമാജം അധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. എം. ബി. സുരേന്ദ്രൻ (സംഘചാലക്, RSS പെരുമ്പാവൂർ ഘണ്ഡ്) ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. കെ. പി. പ്രേംജി (ആർഷവിദ്യ വൈദിക ഗുരുകുലം, എറണാകുളം) മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. പ്രശാന്ത് മണികണ്ഠൻ (ഉപാധ്യക്ഷൻ, ആര്യസമാജം, പെരുമ്പാവൂർ) സ്വാഗതം ആശംസിച്ചു. ശ്രീ. വി. കെ. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. ശ്രീനിവാസൻ. കെ (സംസ്കൃത വിഭാഗം, സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി) ആര്യസമാജം വെള്ളിനേഴി പ്രസിദ്ധീകരിച്ച ശ്രീ. കെ. കെ. ജയൻ ആര്യ തർജ്ജമ നിർവ്വഹിച്ച വൈദിക ഗണപതി എന്ന പുസ്തകം ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്‌ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസകിന് നൽകി പ്രകാശനം ചെയ്തു. ആര്യസമാജം പ്രചാരകൻ ശ്രീ. കെ. എം. രാജൻ മീമാംസക് പെരുമ്പാവൂർ ആര്യസമാജത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ സംഘടനാ പദ്ധതിയെക്കുറിച്ചും അദ്ദേഹം മാർഗ്ഗ ദർശനം നൽകി. ആര്യസമാജം പെരുമ്പാവൂരിന്റെ ഈ വർഷത്തെ സഹായനിധി വിതരണവും ഈ ചടങ്ങിൽ വെച്ച് നടന്നു. ശ്രീ. ടി. കെ. രാജു നന്ദിപ്രകാശനം നിർവ്വഹിച്ചു.
🙏
TEAM ARYA SAMAJAM KERALAM