ഗരോഡാ ഗുരുകുലത്തിലെ ഒരു ആചാര്യൻ ജനസംഘ ടിക്കറ്റിൽ ജയിച്ചു എംപിയായി, എന്നാൽ അദ്ദേഹം സർക്കാർ മന്ദിരത്തിൽ താമസിച്ചില്ല. ദില്ലിയിലെ സീതാറാം ബാസറിലെ (ഡൽഹി -6) ആര്യസമാജ് മന്ദിറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സഭ നടക്കുമ്പോൾ അവിടെ നിന്ന് അദ്ദേഹം പാർലമെന്റ് വരെ നടന്നു പോകുമായിരുന്നു. ലോക്സഭയിൽ
ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പ് ഒരു വേദമന്ത്രം അദ്ദേഹം സ്ഥിരം ചൊല്ലുമായിരുന്നു. ഈ വേദമന്ത്രങ്ങളെല്ലാം പാർലമെന്റ് നടപടികളുടെ രേഖയിൽ കാണാം. 1966 ൽ ഗോഹത്യ നിരോധിക്കുന്നതിന് വേണ്ടി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം പാർലമെന്റിനെ ഉപരോധിക്കുക പോലും ചെയ്തു.
ഒരിക്കൽ ഇന്ദിരാഗാന്ധി ഈ സ്വാമിജിയെ ഒരു ഔദ്യോഗിക മീറ്റിങ്ങിനെയായി ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചു. ഉച്ചഭക്ഷണം തുടങ്ങിയപ്പോൾ എല്ലാവരും ബുഫെ കൗണ്ടറിലേക്ക് നടക്കാൻ തുടങ്ങി. സ്വാമിജി അവിടെ പോയില്ല. പോക്കറ്റിൽ നിന്ന് പൊതിയെടുത്ത് അതിൽ നിന്ന് രണ്ട് ഉണങ്ങിയ റൊട്ടി പുറത്തെടുത്ത് ബുഫെ കൗണ്ടറിൽ നിന്ന് അകലെ നിലത്തിരുന്ന് ഭക്ഷിക്കവാൻ തുടങ്ങി.
ഈ ദൃശ്യം കണ്ട ഇന്ദിരാ ഗാന്ധി ചോദിച്ചു – “താങ്കൾ എന്താണ് ചെയ്യുന്നത്? ഇവിടെ ഭക്ഷണം ഒന്നും ലഭിക്കുന്നില്ലേ? ഈ പഞ്ചനക്ഷത്ര ക്രമീകരണങ്ങളെല്ലാം നിങ്ങൾ എംപിമാർക്ക് മാത്രമായി ഒരുക്കിയിട്ടുള്ളതാണ്.”
അപ്പോൾ അദ്ദേഹം പറഞ്ഞു – “ഞാൻ ഒരു സന്യാസിയാണ്. ഈ റൊട്ടികൾ ഇന്ന് രാവിലെ ആരോ എനിക്ക് ഭിക്ഷയായി നൽകിയതാണ്. സർക്കാർ പണമുപയോഗിച്ച് എനിക്ക് എങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റും?”
ഇന്ദിരാ ജിയോട് നന്ദി പറഞ്ഞ അദ്ദേഹം ഹോട്ടലിൽ നിന്ന് ഒരു ഗ്ലാസ് വെള്ളവും ഒരു കഷ്ണം മാങ്ങ അച്ചാറും മാത്രം എടുത്തു. ഇന്ദിര ജി നിരസിച്ചിട്ടും അദ്ദേഹം അതിന് പണവും നൽകി!
ഈ മഹാനായ പാർലമെന്റേറിയനും സന്യാസിനും ആരാണെന്ന് അറിയാമോ?
ഇദ്ദേഹം ആര്യസമാജത്തിലെ ഉജ്ജ്വല സംന്യാസിയായിരുന്ന സ്വാമി രാമേശ്വരാനന്ദ് സരസ്വതി ആയിരുന്നു. ഭാരത സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹം, 1939 ൽ ഹൈദരാബാദ് നിസാമിനെതിരെ ആര്യസമാജത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം, 1942 ലെ ക്വിറ്റ് ഇന്ത്യ സമരം എന്നിവയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഭാരത – പാക്കിസ്ഥാൻ വിഭജന വേളയിൽ നടന്ന കലാപത്തിൽ നിന്ന് നിരവധി അബലകളും സാധുക്കളുമായ ഹിന്ദു അഭയാർത്ഥികളെ രക്ഷപ്പെടുത്താൻ അദ്ദേഹം ജീവൻ പണയം വെച്ച് പ്രവർത്തിച്ചു. 1966 ലെ ഗോരക്ഷാ സത്യഗ്രഹത്തിലും പങ്കെടുത്തു. ഹരിയാനയിലെ കർണാൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജനസംഘം ടിക്കറ്റിൽ ജയിച്ച് എംപിയായി ഭാരത പാലമെന്റിൽ എത്തി. 1990 മെയ് 8 ന് തന്റെ നൂറാമത്തെ വയസ്സിൽ അദ്ദേഹം ദിവംഗതനായി.
ഈ പുണ്യഭൂമിയായ ഭാരതത്തിൽ അത്തരത്തിലുള്ള ധാരാളം സാധകർ ഉണ്ടായിരുന്നു. ഒരുപക്ഷേ നമ്മെ ആരും അത്തരം ചരിത്രങ്ങൾ പഠിപ്പിച്ചിട്ടുണ്ടാവില്ല. എപ്പോഴെങ്കിലും അവസരം ലഭിക്കുകയാണെങ്കിൽ, അത്തരം വ്യക്തിത്വങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. ഇന്ത്യയെ ഇതുപോലുള്ള താപസരുടെ രാജ്യം എന്ന് ഇന്ന് ആരും വിളിക്കുന്നില്ല.
അത്തരം മഹാന്മാരെ എവിടെയും പരാമർശിക്കുന്നുമില്ല. ഇത്തരം ജനപ്രതിനിധികൾ ആണ് നമുക്ക് ഉണ്ടാവേണ്ടത്.