
എന്തുകൊണ്ട് ഗുരുകുല വിദ്യാഭ്യാസം?
-കെ.എം. രാജൻ മീമാംസക്
സാക്ഷരതയിലും ബൌദ്ധികനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ കൗമാരക്കാർ ലഹരിക്കും അക്രമവാസനക്കും അടിപ്പെട്ടുപോകുന്നു എന്നതിനെ സ്ഥിരീകരിക്കുന്ന ആനുകാലിക സംഭവങ്ങൾ നമ്മെ ആശങ്ക പ്പെടുത്തുന്നുണ്ട്. സാഹസിക ഇന്റർനെറ്റ് ഗെയിം, സൈബർ തട്ടിപ്പ് തുടങ്ങിയവയിലും കുട്ടികൾ ഏറെ സജീവമാണ്. എന്താണ് നമ്മുടെ കുട്ടികൾ ഇത്തരത്തിൽ അപകടകരമായ സ്ഥിതിയിലേക്ക് ആകർഷിക്കപ്പെടാൻ കാരണം?
ഉത്തരം ലളിതമാണ്. ആത്മീയ അന്തരീക്ഷം വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ധനസമ്പാദനം എന്ന വ്യഗ്രതയിൽ നെട്ടോട്ടമോടുന്ന അച്ഛനമ്മമാർക്ക് കുട്ടികളിൽ കാണപ്പെടുന്ന വൈകല്യങ്ങൾ ശ്രദ്ധിക്കാൻ പലപ്പോഴും കഴിയുന്നില്ല. ഏറ്റവും മികച്ച കെട്ടിടങ്ങളും അത്യാധുനിക സൗകര്യവുമുള്ള സ്കൂളുകളിൽ ലക്ഷങ്ങൾവരെ നൽകിയാണ് പലരും കുട്ടികളെ പഠിപ്പിക്കുന്നത്. അവിടെ എന്ത് നടക്കുന്നുവെന്ന് ആരും ഗൗരവമായി എടുക്കുന്നില്ല. ഉന്നത മാർക്ക് നേടുന്ന യന്ത്രങ്ങളായി കുട്ടികളെ കാണുന്ന രക്ഷിതാക്കൾ അവരിലുണ്ടാവുന്ന മാറ്റങ്ങളെ അറിയുന്നില്ല. ഇത് വൻ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ കാര്യം മാത്രമല്ല. ഈ അപകടങ്ങൾ നമ്മുടെ നാട്ടിൻപുറങ്ങളിലെ വിദ്യാലയങ്ങളിലും എത്തിയിരിക്കുന്നു. അഞ്ചാം ക്ലാസ്സിലെ കുട്ടികൾ പോലും ലഹരി പദാർത്ഥങ്ങളിൽ ആകഷ്ടരാവുന്ന സ്ഥിതിവിശേഷം ഇപ്പോൾ ഉണ്ട്.
കറുത്തസായിപ്പിനെ ഉണ്ടാക്കാൻ മേക്കോളേ പ്രഭുകൊണ്ടു വന്ന വിദ്യാഭ്യാസ സമ്പ്രദായം 200 ആം വർഷത്തിലേക്ക്അടുക്കുമ്പോൾ ഇതിലും ഭീകരമായിരിക്കും അവസ്ഥ എന്ന് തോന്നുന്നു.
ഈ പ്രതിസന്ധിക്കുള്ള പരിഹാരം നമ്മുടെ ഋഷീശ്വരന്മാർ ചിട്ടപ്പെടുത്തിയ ഗുരുകുല വിദ്യാഭ്യാസത്തിലേക്ക് നാം മടങ്ങിപ്പോവുക എന്നതാണ്. വൈദിക – സാംസ്കാരിക പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്ന ഗുരുകുലങ്ങൾ ശക്തിപ്പെട്ടാൽ മാത്രമേ ഈ ദുസ്ഥിതിക്ക് പരിഹാരമാവുകയുള്ളു. കാറൽമണ്ണ വേദഗുരുകുലം പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഈ മേഖലയിൽ സ്തുത്യർഹമായി കഴിഞ്ഞ 10 വർഷത്തോളമായി പ്രവർത്തിച്ചു വരുന്നു. വേദപഠനത്തോടൊപ്പം ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കാനുള്ള സൗകര്യം ഗുരുകുലത്തിലുണ്ട്. പെൺകുട്ടികൾക്കായി വെള്ളിനേഴിയിൽ പ്രത്യേക പഠന വ്യവസ്ഥകളുള്ള ലേഖരാം കന്യാഗുരുകുലവുമുണ്ട്. ഈ ഗുരുകുലങ്ങളെ സംരക്ഷിക്കാനും സൗകര്യങ്ങൾ വർധിപ്പിക്കാനും കുട്ടികളെ ഇത്തരം ഗുരുകുലങ്ങളിൽ ചേർത്ത് പഠിപ്പിക്കാനും എല്ലാ ധർമ്മ പ്രേമികളും മുന്നോട്ട് വന്ന് സനാതന ധർമ്മത്തെ പുഷ്ടിപ്പെടുത്താൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 9497525923, 9446575923 എന്നീ ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഇതോടൊപ്പം കൊടുക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/kT1vQv7wbvWebTC28
TEAM VEDA GURUKULAM
www.vedagurukulam.org