കാറൽമണ്ണ ആര്യസമാജവും പെരിന്തൽമണ്ണ സർക്കാർ രക്തബാങ്കും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ഇന്ന് കാലത്ത് 9 ന് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നടന്നു.
ശ്രീ. കെ. വി. ശ്രീധരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി. കെ. രജനി ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സർവ്വശ്രീ. ബലേശ്വർ മുനി, വേദ മുനി, വേദഗുരുകുലം അധ്യക്ഷൻ വി. ഗോവിന്ദ ദാസ്, പെരിന്തൽമണ്ണ സർക്കാർ രക്തബാങ്ക് അധികാരികളായ സത്യൻ, മുതിർന്ന നഴ്‌സ് ശ്രീമതി. ബേബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കാറൽമണ്ണ ആര്യസമാജം കാര്യദർശി ശ്രീ. കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും വേദഗുരുകുലം അതിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ നന്ദിയും പ്രകാശിപ്പിച്ചു.



