ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസുള്ളവരും ആയിത്തീരാൻ അവർ നിർദ്ദേശിച്ചിരിക്കുന്നു.
എന്നാൽ പുരാണങ്ങളിൽ ഈ ഔഷധികളുടെ പ്രാധാന്യം തമസ്ക്കരിച്ച് കല്പിതകഥകളുടെ അടിസ്ഥാനത്തിൽ ഔഷധങ്ങൾക്ക് സ്ത്രീകളുടെ നാമങ്ങൾ നൽകുകയും ബീഭത്സരൂപങ്ങളാൽ വികൃതമാക്കുകയും ചെയ്തിരിക്കുന്നതായി കാണാം. സാമാന്യബുദ്ധിക്കു നിരക്കാത്ത ഇത്തരം കഥകളെ ബൗദ്ധിക സമൂഹം തിരസ്ക്കരിക്കുകയും ഇതിനാൽ ഹിന്ദു സമൂഹം പലപ്പോഴും അപഹസിക്കപ്പെടാൻ ഇടവരികയും ചെയ്തിരിക്കുന്നു.
നവദുർഗകളുടെ രൂപങ്ങളായ ഈ ഔഷധികളെ ശീതകാലങ്ങളിൽ സേവിക്കുന്നത് ആരോഗ്യപ്രദമാകുന്നു. അവ ഇപ്രകാരമാണ്.
1. *ശൈലപുത്രീ* – ഹരിതകി (കടുക്ക)
2. *ബ്രഹ്മചാരിണീ*- ബ്രാഹ്മി3.*ചന്ദ്രഘണ്ടാ* – ചന്ദ്രിക, ഭദ്രാ,4. *കുഷ്മാണ്ഡം*(കുമ്പളങ്ങ)5. *സ്കന്ദമാതാ* – ഉമ (അലസീ)6. *കാത്യായനി*- അംബിക7. *കാളരാത്രീ* – നാഗധമനീ8. *ഗൗരീ* – തുളസീ9. *സിദ്ധിദാത്രീ* – ശതവീര്യാ അഥവാ ശതാവരീ എന്നിവയാണ് ഈ ഒൻപതു ദിവ്യൗഷധങ്ങൾ.
*പ്രഥമ*– ശൈലപുത്രീ (കടുക്ക)ശരീരത്തിനുണ്ടാകുന്ന പലതരത്തിലുള്ള സമസ്യകൾക്കു പരിഹാരമാണ് ഈ ഔഷധം. ആയുർവേദ പ്രധാനമായ സർവ്വ സംസാരിയായ ഔഷധമായതിനാൽ ഇത് ഹിമാവതിയാണ്. ഇതുപയോഗിച്ചുള്ള ത്രിഫല വളരെ പ്രസിദ്ധമാണ്.
*ദ്വിതീയ* – ബ്രഹ്മചാരിണി അഥവാ ബ്രാഹ്മിആയുസ്സിനെയും ഓർമ്മശക്തിയേയും വർദ്ധിപ്പിക്കുന്ന ഈ ഔഷധം രക്ത വികാരത്തെ തടയുന്നതിനും സ്വരശുദ്ധിക്കും ശ്രേഷ്ഠമാണ്. മനസ്സിൻ്റെയും മസ്തിഷ്ക്കത്തിൻ്റെയും ശക്തി വർദ്ധിപ്പിക്കുന്നതിനാൽ ഇത് സരസ്വതിയുമാണ്. മൂത്ര സംബന്ധമായ ചില അസുഖങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.
*തൃതീയ* – ചന്ദ്രഘണ്ടാമല്ലിയിലയോട് സാമ്യമുളള ഇലകളാണ് ഇതിനുള്ളത്. അമിതവണ്ണം കുറക്കാനും ആരോഗ്യ വർദ്ധകവും ഹൃദ്യോഗത്തെ തടയുന്നതുമാകയാൽ ചന്ദ്രിക എന്ന നാമധേയവും ഇതിനുണ്ട്.
*ചതുർത്ഥി* – കുഷ്മാണ്ഡം
രക്ത വികാരം ശമിപ്പിക്കുന്നതും പൃഷ്ടികാരകവും വീര്യവർദ്ധകവുമാണ് ഈ ഔഷധം. ശരീരത്തിലുണ്ടാകുന്ന സമസ്ത രോഗങ്ങൾക്കും ഒരു പരിഹാരമായ കുഷ്മാണ്ഡം(കുമ്പളങ്ങ ) ഹൃദ്രോഗത്തെയും തടുക്കുന്നു.
*പഞ്ചമി* – സ്കന്ദമാതാഅലസീവാതപിത്തകഫാധിക്യത്തെ ശമിപ്പിക്കുന്നു.
അലസീ നീലപുഷ്പീ പാർവ്വതീസ്യാദുമാ ക്ഷുമാ Iഅലസീ മധുരാ തിക്താ സ്നിഗ്ദ്ധാപാകേ കദൂർഗുരു: Iദൃഷ ശുക വാതഘ്നീ കഫപിത്തവിനാശിനീ |
*ഷഷ്ഠി* – കാത്യായനീ – മാചികാ
ആയുർവേദത്തിൽ പല നാമങ്ങളാൽ അറിയപ്പെടുന്നു ഈ ദിവ്യൗഷധം. അംബാ, അംബികാ, അംബാലികാ എന്നീ നാമങ്ങൾ പ്രസിദ്ധമാണ്. വാതപിത്തകഫദോഷ നാശകമാണ്. രക്തശുദ്ധിക്കു വേണ്ടിയും പ്രമേഹ ചികിത്സക്കും ഉപയോഗിക്കുന്നു.
*സപ്തമി* – കാളരാത്രി – നാഗധമനീമനസ്സിനും മസ്തിഷ്ക്കത്തിനും സൗഖ്യം നൽകുന്ന ദിവ്യൗഷധമാണിത്. അമിത രക്ത സ്രാവത്തിന് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.കൂടാതെ വിഷനാശകവുമാണ്.
*അഷ്ടമി* – ഗൗരീ – തുളസീവെളുത്ത തുളസി, കൃഷ്ണ തുളസി, തുടങ്ങി ഏഴു തരം തുളസികൾ ഉണ്ടെന്നു പറയപ്പെടുന്നു. വിഷഹാരിയായും കഫ ശമനിയായും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു. കൂടാതെ രക്തശുദ്ധീകരണത്തിന് അത്യന്തം ഉപയോഗപ്രദമാണ്.തുളസീ സുരസാ ഗ്രാമ്യാസുലഭാ ബഹുമഞ്ജരീ Iഅപേതരാക്ഷസീ മഹാഗൗരീശൂലഘ്നീ ദേവദുന്ദുഭീ Iതുളസീ കടുകാ തിക്താ ഹുധ ഉഷ്ണാഹാഹപിത്തകം
*നവമി* – സിദ്ധിദാത്രീ – ശതവീര്യാഈ ദിവ്യൗഷധത്തിന് നാരായണി, ശതാവരി എന്നെല്ലാം പേരുകളുണ്ട്. ബുദ്ധിയും വീര്യബലവും വർദ്ധിക്കുവാൻ ഫലപ്രദമാണ്. ഇത് രക്തവികാരത്തെ ശമിപ്പിക്കുന്നതും വാതപിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും
ഹൃദയത്തിൻ്റെ പ്രവർത്തനത്തെ സഹായിക്കുന്നതുമാണ്. സിദ്ധിദാത്രിയായ ഈ ദിവ്യൗഷധത്തെ സേവിക്കുന്നവർക്ക് സർവ്വവിധ സുഖങ്ങളും ഭവിക്കുന്നു.
അഥർവ്വവേദത്തിൽ ഇപ്രകാരം പറയുന്നു.
*അഷ്ടാചക്ര നവദ്വാരാ ദേവാനാം പുരയോദ്ധ്യ*
*അർത്ഥം*- എട്ടു ചക്രങ്ങളും ഒൻപതു ദ്വാരങ്ങളുമുള്ള ജീവാത്മാവിനാൽ ഭരിക്കപ്പെടുന്ന പുരിയാണ് അയോദ്ധ്യ എന്ന മനുഷ്യ ശരീരം. അയോദ്ധ്യയെന്നാൽ ആരാലും ആക്രമിച്ചു കീഴടക്കാൻ കഴിയാത്തത് എന്നർത്ഥം. ഋതുചര്യയിലൂടെ അയോദ്ധ്യയെ സംരക്ഷിക്കണം. ആയുർവേദത്തിൻ്റെ ഭാഷയിൽ മനുഷ്യ ശരീരമാകുന്ന ഈ സാമ്രാജ്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ദിവ്യൗഷധങ്ങളാണ് ഈ ഒൻപതു ദുർഗമാർ. രോഗങ്ങളുടെ കടന്നു വരവിനെ ദുർഗമമാക്കി സംരക്ഷിക്കുന്നതിനാൽ ഈ ദേവതകൾ ദുർഗകളാണ്. അതിനാൽ നാം ഈ ഔഷധങ്ങളെ നിശ്ചയമായും സേവിക്കുകയും ഋതു അനുസാരിയായ ആയുർവേദ സാമഗ്രികളുപയോഗിച്ച് യജ്ഞമനുഷ്ഠിക്കുകയും ചെയ്യേണ്ടതുണ്ട്.
ശരത് ഋതുവിലെ ആശ്വിന മാസത്തിലെ ശുക്ലപക്ഷത്തിലെ ആദ്യത്തെ ഒമ്പത് തിഥികൾ ആണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത് (രാമനവമിയുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ചില ആഘോഷങ്ങൾ ഉത്തര ഭാരതത്തിൽ കാണപ്പെടുന്നുണ്ട്.)ശുദ്ധവൈദിക പഞ്ചാംഗം അനുസരിച്ച് 2021 സപ്തംബർ 8 മുതൽ 16 വരെയായിരുന്നു ഈ വർഷത്തെ നവരാത്രിക്കാലം. സപ്തംബർ 16 ന് ആയിരുന്നു വിജയദശമി. എന്നാൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള നിരയന പഞ്ചാംഗം അനുസരിച്ച് കാർത്തിക മാസത്തിലാണ് (2021 ഒക്ടോബർ 14, 15) മഹാവനമിയും വിജയദശമിയും ആഘോഷിക്കുന്നത്. ഇത് ജ്യോതിശാസ്ത്ര ദൃഷ്ടിയിൽ ശരിയല്ല.വൈദിക പർവങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രാനുകൂലമായ ശരിയായ സമയത്ത് ആചരിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലസിദ്ധിയുണ്ടാവുകയുള്ളൂ.അഗ്നിഹോത്രം നടത്തുന്നതിന് മുമ്പ് ചൊല്ലുന്ന സങ്കല്പ പാഠത്തിന് ഈ പഞ്ചാംഗത്തിൽ വിവരിക്കുന്ന ശുദ്ധമായ കാലഗണന ഉപയോഗിക്കുന്നത് ഉത്തമമാണ്. കാറൽമണ്ണ വേദഗുരുകുലം പ്രസിദ്ധീകരിക്കുന്ന കേരളീയ വൈദിക പഞ്ചാംഗം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക്https://aryasamajkerala.org.in/books-published-by-arya-samajam-kerala/kerala-vedic-panchagam-vedic-jyothisham-arya-samajam-kerala-aryasamajkerala/ സന്ദർശിക്കുക.കേരളീയ വൈദിക പഞ്ചാംഗത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ 7907077891 എന്ന Whatsapp നമ്പറിൽ സന്ദേശം അയച്ചു ഉടൻ ബുക്ക് ചെയ്യാവുന്നതാണ്. ഏതാനും കോപ്പികൾ മാത്രമേ ഇപ്പോൾ സ്റ്റോക്ക് ഉള്ളൂ.