
മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു ശ്രമം നടക്കുന്നുണ്ട്. വിദേശികളും സ്വദേശികളുമായ ഏതാനും വേദവ്യാഖ്യാതാക്കൾ വേദങ്ങളെ വെറും കന്നുകാലിപ്പാട്ടുകളാക്കി മാറ്റാൻ പണ്ടുകാലം മുതൽ ശ്രമിക്കുകയും ഒരുപരിധിവരെ അതിൽ വിജയിക്കുകയും ചെയ്തു എന്നു പറയാം.എന്നാൽ വേദങ്ങളിൽ ഇത്തരത്തിലുള്ള തെറ്റായ വിവരണങ്ങളോ, മനുഷ്യജീവിതത്തെ തെറ്റിലേക്ക് ചിന്തിപ്പിക്കുന്ന ഒന്നും തന്നെ ഇല്ലെന്നു പ്രമാണസഹിതം വ്യക്തമാക്കുന്നുണ്ട് ഈ പുസ്തകത്തിൽ.മേൽപറഞ്ഞ രീതിയിലുള്ള അപകീർത്തികൾക്കും ദുഷ്പ്രചരണങ്ങൾക്കും ചുട്ടമറുപടിയാണ് ശിശുരോഗവിദഗ്ധനും ധർമ്മപ്രേമിയുമായ ഡോ. വിവേക് ആര്യയുടെ *വേദോം കോ ജാനേം* എന്ന ഹിന്ദി പുസ്തകം. ഈ പുസ്തകം മലയാളത്തിൽ *വേദങ്ങളെ അറിയുക* എന്ന പേരിൽ തർജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ ആണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 135/- രൂപയാണ്.
പ്രചാരണോദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകം *ആദ്യം ഓർഡർ ചെയ്യുന്ന 100 പേർക്ക് 100 രൂപ വിലക്ക്* (തപാൽ ചെലവ് പുറമെ) നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് *7907077891, 9446575923* എന്നീ നമ്പറുകളിൽ ബന്ധപ്പെടുക *(കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)*