

ജൂലൈ 10 ന് വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ ശ്രാവണി ഉപാകർമ്മം ചടങ്ങ് നടന്നു. ഉപാകർമ്മത്തിന്റെ ഭാഗമായുള്ള പുണൂൽ മാറ്റുന്ന ചടങ്ങിന് പുറമെ ചതുർവേദ സ്വാധ്യായം, സത്യാർത്ഥ പ്രകാശം മൂന്നാം സമൂല്ലാസത്തിലെ വിഷയങ്ങളുടെ (അധ്യയന – അധ്യാപന വിധി, ഗുരുകുല വർണ്ണന, ഉപനയനം, പഠന – പാഠന കാര്യം, സ്ത്രീകളുടെ വേദാധ്യയനം) സ്വാധ്യയ ക്ലാസും നടന്നു. വേദഗുരുകുലത്തിലെ പൂർവ്വവിദ്യാർത്ഥികൾ, വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, രക്ഷിതാക്കൾ, നിത്യേന അഗ്നിഹോത്രം അനുഷ്ഠിക്കുന്നവർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക്, വേദഗുരുകുലം ആചാര്യൻ ആചാര്യ അഖിലേഷ് ആര്യ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വേദഗുരുകുലം കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ, ശ്രീ. സന്തോഷ് വി. കെ തുടങ്ങി നിരവധി വ്യക്തികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
TEAM VEDA GURUKULAM
