ആര്യസമാജം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നൂറാം വാർഷിക പരിപാടികളുടെ ഭാഗമായി ലോഗോ പ്രകാശനം കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യ വിശ്വശ്രവ ജി ഇന്ന് (05.06.2021) വൈകുന്നേരം 5 മണിക്ക് ഓൺലൈൻ മീറ്റിംഗ് വഴി നിർവഹിച്ചു.
വേദഗുരുകുലത്തിലെ മറ്റു ആചാര്യന്മാർ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആര്യ പ്രചാരകന്മാർ തുടങ്ങിയവർ പങ്കെടുത്തു . മാപ്പിള ലഹളയെ തുടർന്നു ഹിന്ദു സമൂഹം നേരിട്ട ദുർഘട സന്ദർഭത്തെ നേരിടാനായി 1921 ഇൽ ലാഹോറിൽ നിന്നു പണ്ഡിറ്റ് ഋഷിറാം , മഹാത്മാ ആനന്ദ സ്വാമി , മഹതാ സാവൻമൽ , മലയാളിയായ വേദബന്ധുശർമ്മ തുടങ്ങിയ ആര്യപ്രചാരകരുടെ സംഘം മലബാറിൽ എത്തുകയാണ് ഉണ്ടായത്. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നിർബന്ധിത മതപരിവർത്തനം ചെയ്തവരെ സനാതന ധർമ്മത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിനും അതി സാഹസികമായി അവർ പ്രവർത്തിച്ചു.
മലബാർ കലാപത്തിന്റെയും ആര്യസമാജം കേരളത്തിൽ എത്തിയതിന്റെയും നൂറാം വാർഷികം പ്രമാണിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.