• കെ. കെ. ജയൻ

1883 ദിപാവലി ദിനം. രാവിലെ 11 മണി, സ്വാമിജി പരസഹായത്തോടെ രോഗശയ്യയിൽ എഴുന്നേറ്റിരുന്നു. കൈകാലുകളും വായും കഴുകി. കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു. ശ്വാസോച്ഛാസം മന്ദഗതിയിലായിരുന്നു. മുഖത്ത് ശാന്തത പടർന്നിരുന്നു. നാലുമണിക്ക് തന്റെ ശിഷ്യരായ ആത്മാനന്ദയെയും ഗോപാലഗിരിയെയും വിളിച്ചു വരുത്തി. “ശാന്തിയിൽ വർത്തിക്കുക.” എന്നുപറഞ്ഞു ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. മുറിയുടെ വാതായനങ്ങൾ തുറക്കപ്പെട്ടു. സ്വാമിജി അടുത്തു നിന്നവരോട് ദിവസവും തിഥിയും ചോദിച്ചു. അവർ അറിയിച്ചു, “ഇന്നു ചൊവ്വാഴ്ചയായിരിക്കുന്നു. കൃഷ്ണ‌പക്ഷം കഴിഞ്ഞു. ശുക്ള പക്ഷത്തിൻ്റെ ആരംഭമായി. സ്വാമിജി മെല്ലെ എഴുന്നേറ്റിരുന്നു ഗായത്രി മന്ത്രം ഉരുവിട്ടു കൊണ്ട് സമാധിയിൽ ലയിച്ചു.
അല്പനേരം കഴിഞ്ഞ് സമാധിയിൽ നിന്നും ഉണർന്ന് “സർവ്വശക്തനും ദയാലുവുമായ ഭഗവൻ! അതാണവിടുത്തെ ഇച്ഛ, അതാണവിടുത്തെ ഇച്ഛ, അങ്ങയുടെ ഇച്ഛ നിറവേറട്ടെ.” ദ്വീർഘമായി ശ്വാസം ഉള്ളിലേക്കു വലിച്ചുപുറത്തേക്കു വിട്ടു ദേഹ ത്യാഗം ചെയ്തു. ഇരുളടഞ്ഞിരുന്ന ഭാരത ഹൃദയങ്ങളിൽ സത്യാർത്ഥപ്രകാശം ചൊരിഞ്ഞ ആ ദിവ്യാത്മാവ് ദീപാവലി ദിനത്തിൽ നിത്യമായ പ്രകാശത്തിലേക്ക് യാത്രയായി. ആ ചരണങ്ങളിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

dayanand200

vedamargam2025

aryasamajamkeralam

TEAM ARYA SAMAJAM KERALAM

You cannot copy content of this page