‘നിഷ്‌കാരണോ ധർമ്മ: ഷഡങ്‌ഗവേദോ ധ്യേയോ ജേയശ്ച’ | (ഷഡംഗ സഹിതം സാംഗോപാംഗം വേദം പഠിക്കുകയെന്നത് പരമ ധർമ്മമാവുന്നു) എന്ന മഹർഷി പതഞ്ജലിയുടെ വിശിഷ്ടമായ ഉപദേശത്തിന്റെ പാലനത്തിലൂടെ മാത്രമേ ദേശോന്നതി, സമാജോന്നതി, ആത്മോന്നതി എന്നിവ സാധ്യമാവൂ. ഇതാണ് ശാസ്ത്രീയ സിദ്ധാന്തം. ഈ അനിവാര്യതയെ അറിഞ്ഞുകൊണ്ട് മഹർഷി സ്വാമി ദയാനന്ദസരസ്വതി ഭാരതത്തിന്റെ പൂർവ്വവൈഭവത്തെ വീണ്ടെടുക്കാനും, വേദങ്ങളെ പ്രചരിപ്പിക്കാനുമായി സ്വജീവിതം സമർപ്പിച്ചു. അതിനായി അദ്ദേഹം വളരേയധികം കൃത്യങ്ങൾ നിർവ്വഹിച്ചു. ആ പ്രയത്നങ്ങളിൽ ഗുരുകുലങ്ങളുടെ സ്‌ഥാപനം വളരെ മഹത്വമേറിയതാണ്. മഹർഷിക്കുശേഷവും അദ്ദേഹത്തിന്റെ അനുയായികളായ സ്വാമി ശ്രദ്ധാനന്ദനെപ്പോലുള്ള മഹത് വ്യക്തികളും ഇതേ പരമ്പര തുടർന്നുവന്നു.

ഈ ഉദ്ദേശ്യങ്ങളെ പുനസ്‌ഥാപിക്കുന്നതിനും, ആർഷ പരമ്പരയെ വീണ്ടെടുക്കുന്നതിനുമായി കാറൽമണ്ണയിൽ 2015 ഡിസംബർ 23 ന് ‘വേദഗുരുകുലം’ എന്ന പേരിൽ ഒരു ‘വൈദിക ഗുരുകുലം’ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ 9 വർഷമായി വേദഗുരുകുലം പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവരുന്നു. ഈശ്വരാനുഗ്രഹത്താലും, ധാർമ്മികരായ സജ്ജനങ്ങളുടെ
സഹായ സഹകരണത്താലും നിർവിഘ്നം പ്രവർത്തിച്ചുകൊണ്ട് ഭാരതീയ സംസ്കൃതിയേയും, വേദോദ്ധാരകനായ മഹർഷി ദയാനന്ദസരസ്വതിയുടെ സങ്കൽപ്പങ്ങളേയും പരിപാലിച്ചുകൊണ്ടിരിക്കുന്നു. വേദഗുരുകുലത്തിലെ പാഠ്യവിഷയങ്ങൾ ഇപ്രകാരമാണ്.

സാംഗോപാംഗ വേദങ്ങളുടെ ഭാഷ്യം, ടികാസഹിതമുള്ള അധ്യയനം, പാണിനീയ ശിക്ഷാശാസ്ത്രം. കാത്യായന ശ്രൗതസൂത്രം, അഷ്ടാധ്യായി, പ്രഥമാവൃത്തി, കാശിക, മഹാഭാഷ്യം വരേയുള്ള 50 സമ്പൂർണ്ണ വ്യാകരണ ശാസ്ത്രം, യാസ്‌ക കൃതമായ നിരുക്തം, ഛന്ദസ്, ജ്യോതിഷം, ഭാഷ്യസഹിതം ഷഡ്‌ദർശനങ്ങൾ, ഉപനിഷത്തുകൾ, മനുസ്‌മൃതി, ചാണക്യനീതി, ഹിതോപദേശം പോലെയുള്ള സാഹിത്യഗ്രന്ഥങ്ങൾ എന്നിവയുടെ അധ്യയനവും അധ്യാപനവും, മഹർഷി ദയാനന്ദസരസ്വതിയുടെ ഗ്രന്ഥങ്ങളുടെ പഠനവും നടന്നുവരുന്നു ഗുരുകുലത്തിലെ വിദ്യാർത്ഥികൾ കാലത്ത് 4 മണി മുതൽ രാത്രി 9 മണി വരെ ചിട്ടയോടുള്ള ദിനചര്യയോടൊപ്പം 10 മണിക്കൂറോളം അധ്യയനത്തിൽ നിരതരാവുന്നു. പ്രതിദിനം രാവിലെയും വൈകുന്നേരവും ബ്രഹ്മയജ്ഞം (സന്ധ്യാവന്ദനം), ദേവയജ്ഞം (അഗ്നിഹോത്രം), ധ്യാനം, ജപം, പ്രാണായാമം, വ്യായാമങ്ങൾ, വിവിധ യോഗാസനങ്ങൾ, പലതരത്തിലുള്ള കളികൾ എന്നിവയിലേർപ്പെടുന്നു. നടൻപശുക്കളെ പരിപാലിക്കുന്ന ഒരു ഗോശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

വളരെ പരിമിതമായ സാഹചര്യത്തിലാണ് ഈ ഗുരുകുലം നടന്നു പോകുന്നത്. ഇപ്പോൾ ഇരുപതോളം അന്തേവാസികളും 12 നാടൻ പശുക്കളും ഇവിടെയുണ്ട്. കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ അഫിലിയേഷനോടെ ആറാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ NCERT ഇംഗ്ലീഷ് മീഡിയം സിലബസ് അനുസരിച്ച് വിദ്യാലയ പഠനവും ഇവിടെ നടക്കുന്നുണ്ട്. കൂടുതൽ വിദ്യാർത്ഥികൾ അഡ്മിഷന് അപേക്ഷിക്കുന്നുണ്ട്. സ്ഥലപരിമിതി കാരണം കൂടുതൽ പേരെ ഇനി ഉൾക്കൊള്ളാൻ നിലവിലുള്ള ഭൗതിക സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. ചുരുങ്ങിയത് 50 വിദ്യാർത്ഥികൾക്കും ആചാര്യന്മാർക്കും അധ്യാപകർക്കും താമസിക്കാൻ ഉതകുന്ന എല്ലാ ആധുനിക സാങ്കേതിക സൗകര്യങ്ങളും അടങ്ങുന്ന ഒരു ഭവ്യഭവനനിർമ്മാണത്തിന് ശ്രമം നടക്കുന്നുണ്ട്. കൂടാതെ നിലവിലുള്ള വിദ്യാർത്ഥികളുടെ പഠനത്തിനും മറ്റു സൗകര്യങ്ങൾക്കും വമ്പിച്ച ഒരു സാമ്പത്തിക ബാധ്യതവരുന്നുണ്ട്.
ധാർമ്മികരായ സജ്ജനങ്ങളുടെ സഹായ സഹകരണങ്ങളാലാണ് ഇത്തരം കേന്ദ്രങ്ങൾ നിലനിന്നുപോരുന്നത്. ഇത്തരം കേന്ദ്രങ്ങളിലൂടെയാണ് ദേശത്തിന്റെയും, ധർമ്മത്തിന്റേയും ഉന്നതിയുണ്ടാവുന്നത്. മഹർഷി ദയാനന്ദസരസ്വതി പറയുന്നു. ‘ഓരോ അംഗങ്ങൾക്കും ന്യായപൂർവ്വം പുരുഷാർത്ഥത്തിലൂടെ ലഭിക്കുന്ന ധനത്തിന്റെ ശതാംശം ഗുരുകുലങ്ങളുടെ പ്രവർത്തനങ്ങൾക്കായി പ്രീതിപൂർവ്വം സമർപ്പിക്കേണ്ടതാണ്. അത് അവരുടെ ധർമ്മമാവുന്നു. പുണ്യഫലത്തെ അത് പ്രദാനം ചെയ്യുന്നു. ‘

ദക്ഷിണാവന്തോ അമൃതം ഭജന്തേ ദക്ഷിണാവന്തഃ പ്ര തിരന്ത ആയു: (ഋഗ്വേദം 1.125.6)

അർത്ഥം: ദാനം നൽകുന്നവർ അമൃതത്വത്തേയും (മോക്ഷസുഖത്തേയും ഉത്തമ ആയുസ്സിനേയും പ്രാപിക്കുന്നു എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു.

ആയതിനാൽ വേദഗുരുകുലത്തിന്റെ സർവ്വമുഖമായ പ്രവർത്തനങ്ങൾക്ക് ധർമ്മബോധമുള്ള സജ്ജങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. നമ്മുടെ ബാങ്ക് വിവരണങ്ങൾ ഇതോടൊപ്പം നൽകുന്നു.

Our Veda Gurukulam Bank Details 👇

ACCOUNT NAME: VEDA GURUKULAM

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100086562

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Donations are eligible for deduction under Section 80G of Income Tax Act 1961

എന്ന്,

TEAM VEDA GIRUKULAM, KARALMANNA

You cannot copy content of this page