ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫
വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം.
സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌മുതൽ പ്രാക് ശാസ്ത്രി (+2) വരെയുള്ള കോഴ്സിന് ചേരാവുന്നതുമാണ്.
കൂടാതെ ഗുരുകുല പഠനത്തോടൊപ്പം അഗ്നിവീർ റിക്രൂട്ട്മെന്റ് പോലെ സായുധ സേനകളിലേക്കും UPSC, കേരള പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും വേണ്ടുന്ന ചിട്ടയോടെയുള്ള പരിശീലനവും നൽകുന്നതാണ്.
തികച്ചും വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ ആർഷ പദ്ധതി പ്രകാരമായിരിക്കും പാഠ്യപദ്ധതി. സംസ്കൃത – രാഷ്ട്രഭാഷാ മാധ്യമങ്ങളിലൂടെ വേദവേദാംഗ, ദർശന ഉപനിഷത്ത്, അഷ്ടാംഗയോഗ, അഷ്ടാദ്ധ്യായി വ്യാകരണമടക്കമുള്ള ഉന്നതമായ അറിവുകൾ നേടുന്നതിനോടൊപ്പം ഷോഡശക്രിയകൾ അടക്കമുള്ള കർമ്മകാണ്ഡങ്ങൾ ചെയ്യിപ്പിക്കുന്നതിനുമുള്ള പരിശീലനവും നൽകുന്നതാണ്. ബ്രഹ്മചാരിണികൾ ഗുരുകുലത്തിൽ താമസിച്ചുതന്നെ പഠിക്കണം.
ഗുരുകുലത്തിലെ വ്യാവഹാരിക ഭാഷ സംസ്കൃതമായിരിക്കും. ഗുരുകുലത്തിലെ നിയമങ്ങൾ കർശനമായും പാലിക്കണം.
📚 പ്രവേശനം! പ്രവേശനപരീക്ഷക്കും അഭിമുഖത്തിനും ശേഷമാണ് യോഗ്യത ഉറപ്പാക്കപ്പെടുക.
👉 താത്പര്യമുള്ള രക്ഷിതാക്കൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക:
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923 (കാലത്ത് 9 മുതൽ വൈകുന്നേരം 5 മണി വരെ)
Email: lekhramkanyagurukulam@gmail.com
എന്ന്,
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്,
ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി.