മുതിർന്ന ആര്യപ്രചാരകനും വേദഗുരുകുലം സ്ഥാപകനും രക്ഷാധികാരിയുമായ ശ്രീ.ബാലേശ്വര്‍ മുനിജി (87) ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹിയിലെ പഞ്ചാബി ബാഗ് ശ്മശാനത്തിൽ അന്ത്യേഷ്ടി സംസ്‌കാരം നടക്കും. അദ്ദേഹത്തിന്റെ വിയോഗം ആര്യജഗത്തിനും പ്രത്യേകിച്ച് കേരളത്തിനും തീരാ നഷ്ടമാണ്. പരേതന്റെ ആത്മാവിന് ശാന്തി നൽകുവാൻ പരമാത്മാവിനോട് പ്രാർത്ഥിക്കുന്നു. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. നാളെ കാലത്ത് 6.50 ന് വേദഗുരുകുലത്തിൽ ഒരു പ്രത്യേക ശാന്തിഹോമവും അനുസ്മരണ യോഗവും സംഘടിപ്പിക്കുന്നുണ്ട്.

ഓം ശാന്തി: ശാന്തി: ശാന്തി:

TEAM ARYA SAMAJAM, KERALAM

You cannot copy content of this page