നമസ്തേ,
വൈദിക സായന പഞ്ചാംഗമനുസരിച്ച് ആഷാഢ ശുക്ല പൂർണ്ണിമ അഥവാ ഗുരു പൂർണ്ണിമ ഈ വരുന്ന തിങ്കളാഴ്ച (2026 ജൂൺ 29) വേദഗുരുകുലത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുന്നു. വിശേഷാൽ യജ്ഞവും ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ ധർമ്മപ്രചാരണ പരിപാടികളും അന്ന് ആരംഭിക്കുന്നതാണ്. വേദഗുരുകുലത്തിലെ രണ്ട് ബ്രഹ്മചാരികളുടെ ഉപനയന – വേദാരംഭ സംസ്കാരങ്ങൾ അന്ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. വേദഗുരുകുലത്തിൽ ഏതാനും പുതിയ കോഴ്സുകൾ ഈ മാസാചരണത്തോടനുബന്ധിച്ച് ആരംഭിക്കുകയുമാണ്.ആഷാഢ പൂർണ്ണിമ (29 ജൂൺ) മുതൽ ശ്രാവണ പൂർണ്ണിമ (ഉപാകർമ്മം അഥവാ പൂണൂൽ മാറ്റുന്ന ചടങ്ങ് )ദിനമായ ജൂലൈ 29 വരെ (വൈദിക സായന പഞ്ചാംഗമനുസരിച്ച്) ഒരു മാസക്കാലം വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച വൈദിക സാഹിത്യങ്ങൾ ആകർഷകമായ ഡിസ്‌കൗണ്ടോടെ വിതരണം ചെയ്യുന്നതാണ്. ദയാനന്ദ സന്ദേശം ഡിജിറ്റൽ വൈദിക മാസികയുടെ പ്രചാരമാസം കൂടിയാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമരഗ്രന്ഥമായ സത്യാർത്ഥപ്രകാശം പരമാവധി ധർമ്മ ജിജ്ഞാസുക്കളുടെ വീടുകളിൽ എത്തിക്കുവാൻ ശ്രമിക്കുന്നതാണ്.

ഈ ധർമ്മജാഗരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ എല്ലാ ധർമ്മപ്രേമികളെയും ആര്യസമാജം കേരളഘടകം സാദരം സ്വാഗതം ചെയ്യുന്നു.

TEAM ARYA SAMAJAM KERALAM

📞 Contact: +91 9446575923 / +91 9497525923
📧 Email: helpline@vedagurukulam.org
🌐 Website: www.vedagurukulam.org

You cannot copy content of this page