✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം।
ഹോതാരം രത്നധാതമം।।
(ഋഗ്വേദം 1.1.1)
ഇവിടെ ‘അഗ്നി’ എന്ന പദത്തിന് പരമാർത്ഥവിദ്യയുടെയും വ്യവഹാരവിദ്യയുടെയും സിദ്ധിക്കായി പരമേശ്വരൻ എന്നും ഭൗതിക അഗ്നി എന്നും രണ്ട് അർത്ഥങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. പ്രാചീനകാലത്ത് ആര്യന്മാർ അതിവേഗഗതി നൽകുന്ന ‘അശ്വവിദ്യ’ എന്ന ശില്പവിദ്യ വികസിപ്പിച്ചിരുന്നതായി കേൾക്കപ്പെടുന്നു; അത് യഥാർത്ഥത്തിൽ ‘അഗ്നിവിദ്യ’ തന്നെയായിരുന്നു.
പരമേശ്വരൻ സ്വയംപ്രകാശസ്വരൂപനും സർവ്വത്തിനും പ്രകാശം നൽകുന്നവനും അനന്തജ്ഞാനസമ്പന്നനുമായതിനാലും, ഭൗതിക അഗ്നി രൂപം, ദാഹശക്തി, പ്രകാശം, വേഗം, ഭേദനശക്തി തുടങ്ങിയ ഗുണങ്ങളുള്ളതും ശില്പവിദ്യയുടെ പ്രധാന കാരണമായതിനാലും, ഈ മന്ത്രത്തിൽ ആദ്യം ‘അഗ്നി’ എന്ന പദം ഉപയോഗിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
