✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
അഗ്നിർമൂർധാ ദിവഃ കകുത് പതിഃ പൃഥിവ്യാ അയമ് ।
അപാം രേതാംസി ജിൻവതി ॥
(യജുർവേദം 3.12)
[അഗ്നി] പ്രകാശമുള്ളതും പ്രകാശമില്ലാത്തതുമായ ഈ രണ്ട് തരത്തിലുള്ള ലോകങ്ങളായ സൂര്യൻ മുതലായ പ്രകാശമയ വസ്തുക്കളെയും ഭൂമി മുതലായ പ്രകാശരഹിത വസ്തുക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത് സകല ജീവജാലങ്ങളുടെയും പ്രാണശക്തിയിൽ ബലം സ്ഥാപിക്കുന്ന പരമേശ്വരനും, ഭൂമി മുതലായ ലോകത്തിന്റെ പരിപാലനത്തിന് കാരണമായി പ്രവർത്തിച്ച് വൈദ്യുതാഗ്നിയായും ജഠരാഗ്നിയായും നിലകൊണ്ട് ജീവികളുടെ പ്രാണശക്തിയും ജലത്തിന്റെ ശക്തികളും വർദ്ധിപ്പിക്കുന്ന ഭൗതിക അഗ്നിയും സുഖത്തിന്റെ കാരണമായിത്തീരുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
