വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിൽ 2020 ജൂൺ മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന വ്യാകരണ, ദർശന കോഴ്സുകൾക്ക് യോഗ്യരായ ബ്രഹ്മചാരികളിൽ (ആൺകുട്ടികൾക്കുള്ള ഗുരുകുലമായതിനാൽ പുരുഷന്മാർ മാത്രം) നിന്നും അപേക്ഷ ക്ഷണിക്കുന്നു.

വ്യാകരണാചാര്യ

ഈ കോഴ്സിനുള്ള യോഗ്യത: പത്താംതരം (SSLC യോ തത്തുല്യമോ) പരീക്ഷ പാസ്സായിരിക്കണം സംസ്കൃതം ഒരു വിഷയമായി പഠിച്ചിട്ടുണ്ടാവണം. പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ മുതൽ മഹാഭാഷ്യം വരെ ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്.
പഠനകാലാവധി : പഠന കാലാവധി : ചുരുങ്ങിയത് 3 വർഷം (ഇത് വിദ്യാർത്ഥിയുടെ കഴിവിന് അനുസരിച്ച് വ്യത്യാസം വരാം)

ദർശനാചര്യ

ഷഡ് ദർശനങ്ങൾ (യോഗദർശനം, ന്യായദർശനം, സാംഖ്യ ദർശനം, വൈശേഷിക ദർശനം, പൂർവ മീമാംസ, വേദാന്ത ദർശനം) ആണ് ഇതിലെ വിഷയം.
പഠനകാലാവധി : 3 വർഷം. (ഇത് വിദ്യാർത്ഥിയുടെ കഴിവിന് അനുസരിച്ച് വ്യത്യാസം വരാം)

ഈ കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത : പാണിനീയ വ്യാകരണ പദ്ധതിയിലെ പ്രഥമാ വൃത്തി. സംസ്‌കൃതത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർ യോഗ്യരെന്നു കണ്ടാൽ പരിഗണിക്കുന്നതാണ്.

ഈ പഠനം ഗുരുകുലത്തിൽ പൂർണ്ണസമയം ബ്രഹ്മചാരിയായി പഠിക്കാൻആഗ്രഹിക്കുന്നവർക്ക് മാത്രമാണ്. വർണ്ണ – വർഗ്ഗ വ്യത്യാസമില്ലാതെ വൈദിക ധർമ്മത്തിൽ വിശ്വാസം ഉള്ള നിർദ്ദിഷ്ട യോഗ്യതയുള്ള ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഗുരുകുലവുമായി ബന്ധപ്പെടുക:
+91 7907077891,
+91 9562529095


You cannot copy content of this page