നമസ്തേ,ആഷാഢ – ശ്രാവണ മാസങ്ങൾ വൈദികകർമ്മാനുഷ്ഠാനങ്ങൾക്കും സ്വാധ്യായത്തിനും ഏറെ വിശേഷപ്പെട്ട കാലമാണ്. ചാതുർമാസ്യം പോലുള്ളവ ഇക്കാലത്ത് നമ്മുടെ പൂർവികർ ചിട്ടയോടെ അനുഷ്ഠിച്ചു വന്നിരുന്നു. പൂർവസൂരികളുടെ പാത പിന്തുടർന്ന് നമുക്കും സ്വാധ്യായത്തിലേക്ക് തിരിയാം.
ഇതിനോടനുബന്ധിച്ച് വേദഗുരുകുലം നടത്തുന്ന വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നവർക്ക് ശുദ്ധവൈദിക വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ലേഖനങ്ങൾ, കവിതകൾ, ഭജനകൾ തുടങ്ങിയ തങ്ങളുടെ മൗലികരചനകൾ അയച്ചുതരാവുന്നതാണ്. വിദ്യാർഥികൾ (15 വയസ്സിന് താഴെയുള്ളവർ), മുതിർന്നവർ എന്നിങ്ങനെ രണ്ടു ശ്രേണിയിൽ ആയാണ് ഇത് ചിട്ടപ്പെടുത്തിന്നത്. രണ്ടു ശ്രേണിയിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ഗുരുകുലത്തിന്റെ പ്രത്യേക പാരിതോഷികങ്ങൾ നൽകുന്നതാണ്. മാത്രവുമല്ല, അവരുടെ രചനകൾ നമ്മുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. രചനകൾ വെള്ളക്കടലാസിൽ വ്യക്തമായി എഴുതിയോ, മലയാളത്തിൽ ടൈപ്പ് (മൊബൈൽ വഴി) ചെയ്തോ അയക്കാവുന്നതാണ്. പൂർണമായ വിലാസം, ഫോൺനമ്പർ, വിദ്യാർത്ഥികൾ ആണെങ്കിൽ അവർ പഠിക്കുന്ന ക്ലാസ്, വയസ്സ് എന്നിവ കൂടി രചനകളോടൊപ്പം രേഖപ്പെടുത്തണം. *രചനകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 20 ആണ്.* താല്പര്യമുള്ളവർകൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447622679, 9645039404


You cannot copy content of this page