നമസ്തേ,

കാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ 2020 ആഗസ്റ്റ് 15 ന് ഉച്ചക്ക് 3 മണി 4 വരെ നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയുടെ വിവരങ്ങൾ ഇപ്രകാരം ആണ്.

  • വാല്മീകി രാമായണം ആദ്യത്തെ മൂന്ന് കാണ്ഡങ്ങളെ ആസ്പദമാക്കിയാണ് പരീക്ഷ. രാമായണത്തെ അധികരിച്ചുള്ള പൊതുവായ ചില ചോദ്യങ്ങളും ഉണ്ടായിരിക്കും.
  • ഒരു ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ നൽകിയിട്ടുണ്ടാവും. അതിൽ നിന്ന് ശരിയുത്തരം കണ്ടെത്തി ബട്ടൻ അമർത്തുകയാണ് വേണ്ടത്. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചും ഈ
    പരീക്ഷ ഓൺലൈനായി എഴുതാൻ കഴിയും.
  • പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് പാരിതോഷികവും വേദഗുരുകുലം നൽകുന്ന പ്രമാണപത്രവും നൽകുന്നതാണ്.
  • മത്സരം സമനിലയിൽ വരികയാണെങ്കിൽ വിജയികളെ നിശ്ചയിക്കുന്നതിനായി വേണ്ടിവന്നാൽ പുനഃപരീക്ഷ, പരീക്ഷ എഴുതാൻ എടുത്ത സമയം, കുട്ടികളുടെ പ്രായം എന്നിവ കണക്കിലെടുത്തു നിർണ്ണയത്തിലെത്തുന്നതാണ്. പരീക്ഷയുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം, സമ്മാനദാനം തുടങ്ങിയവയിൽ വേദഗുരുകുലത്തിലെ ആചാര്യന്മാരുടെ നിർണ്ണയം അന്തിമമായിരിക്കും. തികച്ചും സൗജന്യമായി പ്രചാരണോദ്ദേശ്യത്തോടെയാണ് ഈ മത്സരം നടത്തുന്നത്.
  • വേദഗുരുകുലം കുലപതിയും വിദ്യാഭാരതി മുൻ അഖിലേന്ത്യാ അധ്യക്ഷനുമായ പണ്ഡിതരത്നം ഡോ.പി.കെ.മാധവന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നത സമിതിയാണ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
  • പരീക്ഷ 2020 ആഗസ്റ്റ് 15 ന് ഉച്ചക്ക് ശേഷം കൃത്യം 3 മണിക്ക് നടക്കും. ഓൺലൈൻ മത്സരമായതിനാലാൽ പരീക്ഷാർത്ഥികൾ സമയനിഷ്ഠയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.
  • പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :https://vedagurukulam.org/ramayanam
  • രജിസ്ട്രേഷൻ അവസാനിക്കുന്ന സമയം 2020 ആഗസ്റ്റ് 10 ന് 5 pm.

പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പരീക്ഷയുടെ പ്രധാന സംയോജകനും ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ.എം. രാജനുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ 7907077891 (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ. Whatts up സന്ദേശങ്ങൾ വഴിയും അന്വേഷണം നടത്താവുന്നതാണ്).

ഓൺലൈൻ പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം ആവശ്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ സാങ്കേതിക വിദഗ്ദ്ധരുമായി താഴെകൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9447622679,9645039404


Janmabhoomi July 26-2020


You cannot copy content of this page