ഒരിക്കൽ ലാഹോർ ആര്യ സമാജത്തിലെ ഒരു സമ്മേളനത്തിൽ വച്ച് കാംങ്ഡി സർവ്വകലാശാലയുടെ കുലപതിയായ കൃഷ്ണാ ജി സുഭാഷ് ചന്ദ്ര ബോസിനോടു ചോദിച്ചു. “ഭാരതത്തിനു പുറത്തു പോയി ഒരു സൈന്യം രൂപീകരിക്കണമെന്ന് വീരസാവർക്കർ അങ്ങയോട് ഒരിക്കൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേട്ടല്ലൊ?”
” ജി, ശരിയാണ് ” ബോസിന്റെ മറുപടി.
കൃഷ്ണാ ജി – ” എങ്കിൽ ആര്യസമാജം അതിനു വേണ്ടി പതിനായിരം രൂപാ അടങ്ങിയ ഒരു കിഴി നൽകാൻ ആഗ്രഹിക്കുന്നു.”
സുഭാഷ് ജി – “നന്ദി”
കൃഷ്ണാ ജി- ഇതിനു നന്ദി പറയണമോ?…. അങ്ങ് ഒന്ന് ആഹ്വാനം ചെയ്താൽ മതി ഞാൻ കാംഗഡി സർവ്വകലാശാലയിലെ മുഴുവൻ ബ്രഹ്മചാരികളെയും അങ്ങയുടെ സൈന്യത്തിലേ ക്കയക്കില്ലെ….”
സുഭാഷ് ജി – ” ആര്യസമാജം എന്റെ അമ്മയാണ്. ആ അമ്മയാണ് എനിക്ക് ജൻമം നല്കിയത്. കൂടാതെ സ്വാതന്ത്ര്യ സമരത്തിന്റെ ഏതുതുറയിൽ ഞാൻ പ്രവർത്തിച്ചാലും ഏതെങ്കിലും തരത്തിൽ ആര്യസമാജത്തിന് അതുമായി ബന്ധമുണ്ടാകും. ഏതൊരു വഴിക്കുള്ള പ്രവർത്തനമാണെങ്കിലും ദയാനന്ദന്റെ സ്വദേശി ആഹ്വാനത്തിന്റെ പ്രഭാവമെങ്കിലും അവിടെ പ്രകടമായിരിക്കും, കാരണം സ്വരാജ് എന്ന സങ്കല്പം സർവ്വതിനും ഉത്തരമാണെന്ന് സ്വാമിയാണ് ആദ്യം പറഞ്ഞത്. “
അവലംബം
പുസ്തകം – ജിവൻ സംഘർഷ് (ഹിന്ദി) പ്രകാശക് – രാജപാൽ & സൺസ് (ലാഹോർ)