ADMISSION STARTED TO VEDA GURUKULAM (KERALA) FOR NEXT ACADEMIC YEAR STARTING ON 6 APRIL 2021 (MAHASHAY RAJPAL BALIDAN DIVAS)


ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി അഞ്ചുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യാകരണ പഠനത്തിൽ തുടങ്ങി,  ചിട്ടയോടെ  സംഗോപാംഗം വേദപഠനത്തോടൊപ്പം  ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.  കൂടാതെ കളരി, മൃദംഗം, തബല തുടങ്ങിയവയുടെ പരിശീലനവും നൽകുന്നു. 2021 ഏപ്രിൽ 6 ന് (മഹാശയ് രാജ്പാൽ രക്തസാക്ഷി ദിനം) ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്ക്  പ്രവേശനത്തിനായി അപേക്ഷകൾ അയക്കാവുന്നതാണ്. 10 വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുക. ഏതാനും സീറ്റുകൾ മാത്രമേ ഒഴിവുള്ളു.

പുതിയ വിദ്യാർത്ഥികൾക്കായി 2021 ഏപ്രിൽ 1 മുതൽ 5 വരെ *വേദപ്രകാശം പഠനശിബിരം* എന്ന ഒരു ഓറിയെന്റേഷൻ കോഴ്സും നടത്തുന്നുണ്ട്. വൈദിക ധർമ്മത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഈ കോഴ്സിലൂടെ പരിചയപ്പെടുത്തുന്നതാണ്.

താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.  7907077891, 9562529095


You cannot copy content of this page