നമസ്തേ,
ഭാരത സർക്കാരിന്റെ *ഭൂസുപോഷൺ അഭിയാൻ* പദ്ധതി പ്രകാരം *മാതാ ഭൂമി: പുത്രോfഹം പൃഥിവ്യാ:* (അഥർവ്വ വേദം 12.1.12) എന്ന വേദവാണിയെ സാർത്ഥകമാക്കുന്നതിനായി പ്രകൃതി സംരക്ഷണം,ജൈവകൃഷി, നാടൻപശു പരിപാലനം, കർഷകരെ ആദരിക്കൽ തുടങ്ങിയകാര്യങ്ങൾ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ഈ വരുന്ന ചൊവ്വാഴ്ച (13.04.2021) കാലത്ത് 9.30 ന് ഒരു വിശേഷ യജ്ഞം കാറൽമണ്ണ വേദഗുരുകുലത്തിൽ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കർഷകർ തങ്ങളുടെ കൃഷിഭൂമിയിൽ നിന്ന് ഒരു പിടി മണ്ണുമായി കുടുംബ സമേതം ആണ് വരേണ്ടത്. ആ മണ്ണ് ഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിനുശേഷം തങ്ങളുടെ കൃഷിഭൂമിയിൽ കൊണ്ട് പോയി ഇടണം. വേദങ്ങളിൽ വർണ്ണിക്കുന്ന . കൃഷി ഭൂമിയുടെ സംരക്ഷണം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം, പ്രസാദ വിതരണം എന്നിവയും ഇതോടൊപ്പം നടക്കുന്നതാണ്.
കാർഷികോത്സവമായ വിഷു തുടങ്ങിയവയൊടനുബന്ധിച്ച് ഇത്തരം ചടങ്ങുകൾ നടത്തുന്നത് വളരെ ശ്രേഷ്ഠമാണ്. കോവിഡ് സുരക്ഷാ മാനദന്ധങ്ങൾ പാലിച്ചുകൊണ്ട് തികച്ചും സൗജന്യമായി സേവാ ഭാവനയോടെ നടക്കുന്ന ഈ യജ്ഞത്തിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും സഹർഷം സ്വാഗതം ചെയ്യുന്നു.