ശ്രുതിവിപ്രതിപന്നാ തേ
യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധി-
സ്തദാ യോഗമവാപ്സ്യസി
“വിവിധങ്ങളായ ശാസ്ത്രോക്തികൾ ശ്രവിച്ചു പതറിപ്പോയ നിന്റെ ബുദ്ധി എപ്പോഴാണോ സമാധിയിൽ ഉറച്ചു നിശ്ചലമായി നില്ക്കുന്നതു്, അപ്പോൾ നീ യോഗത്തെ പ്രാപിക്കും.”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 53)