കഴിഞ്ഞ എഴുവർഷമായി ആര്യസമാജം പ്രസിദ്ധീകരിച്ചു വരുന്ന ഒരു വൈദിക മാസികയാണ് ‘ദയാനന്ദ സന്ദേശം’. നിരവധി ഈടുറ്റ വൈദിക ലേഖനങ്ങളാൽ സമ്പന്നമായ ഈ മാസിക ആര്യസമാജത്തിന്റെ മലയാളത്തിലെ ഏക പ്രസിദ്ധീകരണമാണ്.

‘നിത്യകർമ്മവിധി എന്ത്? എന്തിന്? എങ്ങനെ?”എന്ന ഒരു ലേഖനം ഈ ലക്കം മുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്. മഹർഷി ദയാനന്ദന്റെ പഞ്ചമഹായജ്ഞ വിധി, ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകന്മാരായിരുന്ന പണ്ഡിറ്റ് ഗംഗാപ്രസാദ് ഉപാധ്യായ, ആചാര്യ രാജ്‌വീർ ശാസ്ത്രി, പണ്ഡിറ്റ് യുധിഷ്ഠിർ മീമാംസക്, ആചാര്യ വിശ്വശ്രവസ്, പണ്ഡിത വേദബന്ധു ശർമ്മ, ഡോ.ഹരീഷ് ചന്ദ്ര, പണ്ഡിറ്റ് വീർസെൻ വേദശ്രമി, സ്വാമി സത്യപതി പരിവ്രാജക് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെയും ബ്രാഹ്മണ ഗ്രന്ഥങ്ങൾ, മനുസ്മൃതി, ഗൃഹ്യസൂത്രങ്ങൾ, തുടങ്ങിയ പ്രാചീന വൈദിക വാങ്‌മയത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടു വാള്യങ്ങൾ ആയി പ്രസിദ്ധീകരിക്കാൻ പോകുന്ന ഈ പുസ്തകം. അതിന്റെ ഏതാനും ഭാഗങ്ങൾ ആണ് മാസികയിലൂടെ ഖണ്ഡശഃയായി പ്രസിദ്ധീകരിക്കുന്നത്.
കൂടാതെ, വേദങ്ങളിലെ തെരഞ്ഞെടുത്ത സൂക്തങ്ങൾ മഹർഷി ദയാനന്ദ ഭാഷ്യത്തോടുകൂടി ‘വേദ പുഷ്പങ്ങൾ’ എന്ന പേരിലൊരു തുടർ ലേഖനവും മഹർഷി ദയാനന്ദന്റെ ‘ഋഗ്വേദാദി ഭാഷ്യ ഭൂമിക’, യോഗദർശനത്തിന്റെ വ്യാസ ഭാഷ്യസഹിതമുള്ള സ്വാമി സത്യപതി പരിവ്രാജകിന്റെ ഭാഷ്യം, ‘മനുസ്മൃതി’ (പ്രക്ഷിപ്തങ്ങൾ ചൂണ്ടിക്കാട്ടുന്ന പഠനം) എന്നിവയുടെ മലയാള പരിഭാഷ. സംസ്കൃത വ്യാകരണത്തെ പരിചയപ്പെടുത്തുന്ന തുടർലേഖനം ‘അഷ്ടാധ്യായി പ്രവേശിക’, ‘പുരാണങ്ങൾ സത്യവും മിഥ്യയും’, ‘സൽസന്താന സൃഷ്ടി’, 1921 ലെ മാപ്പിള ലഹളയെ ഇതിവൃത്തമാക്കിയ വീർസവർക്കരുടെ ‘മാപ്പിള’ എന്ന മറാത്തി ഉപന്യാസത്തിന്റെ മലയാള തർജ്ജമ തുടങ്ങി നിരവധി പ്രൗഢഗംഭീരമായ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഈ വൈദിക മാസിക ഓരോ ധർമ്മപ്രേമികളുടെയും ഗൃഹത്തിൽ ഉണ്ടാവേണ്ടതാണ്.

പ്രചാരണോദ്ദേശ്യത്തോടെ ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ഈ മാസികയുടെ വാർഷിക വരിസംഖ്യ 100 രൂപയും ദീർഘകാലം 1500 രൂപയുമാണ്. താല്പര്യമുള്ളവർക്ക് വരിസംഖ്യ താഴെ കൊടുക്കുന്ന ബാങ്ക് അക്കൗണ്ട് വഴി അയക്കാവുന്നതാണ്. ബാങ്ക് വഴി പണമടക്കുന്നവർ തങ്ങളുടെ പിൻകോഡ് സഹിതമുള്ള വിലാസം 7907077891 എന്ന whatsApp നമ്പറിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 7907077891, +91 9562529095, +91 9447622679


You cannot copy content of this page