- എല്ലാ സത്യവിദ്യകളുടേയും ആ വിദ്യകൊണ്ട് അറിയപ്പെടുന്ന പദാർഥങ്ങളുടെയും ആദിമൂലം പരമേശ്വരനാകുന്നു.
- ഈശ്വരൻ സച്ചിദാനന്ദ സ്വരൂപനും , നിരാകാരനും, സർവ്വശക്തിമാനും, ന്യായകാരിയും, ദയാലുവും, ജന്മമെടുത്തിട്ടില്ലാത്തവനും ,അനന്തനും, നിർവ്വികാരനും, അനാദിയും,അനുപനും,സർവ്വാധാരനും, സർവ്വേശ്വരനും സർവ്വ വ്യാപിയും സർവ്വാന്തര്യാമിയും, അജരനും ,അമരനും, ഭയമില്ലാത്തവനും, നിത്യനും പവിത്രനും സൃഷ്ടി കർത്താവുമാകുന്നു. കേവലം ആ ഈശ്വരൻ മാത്രമാണ് ഉപാസനയ്ക്ക് യോഗ്യൻ.
- വേദം എല്ലാസത്യ വിദ്യകളുടെയും ഗ്രന്ഥമാകുന്നു. ആ വേദം പഠിക്കുകയും പഠിപ്പിക്കുകയും കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ആര്യന്മാരുടെയും പരമധർമ്മമാണ്.
- സത്യത്തെ ഗ്രഹിക്കുന്നതിനും അസത്യത്തെ ത്യജിക്കുന്നതിനും എല്ലായ്പ്പോഴും മനുഷ്യർ തികഞ്ഞ ശ്രദ്ധ പുലർത്തണം.
- എല്ലാ കർമ്മങ്ങളും ധർമ്മാനുസാരം അതായത് സത്യാസത്യ വിശകലനം നടത്തി മാത്രമേ അനുഷ്ഠിക്കാവൂ.
- ലോകത്തിന് ഉപകാരം ചെയ്യലാണ് ഈ സമാജത്തിന്റെ മുഖ്യഉദ്ദേശം. അതായത് മനുഷ്യരുടെ ശാരീരികവും ആത്മീയവും സാമാജികവുമായ ഉന്നതി ഉണ്ടാക്കുക എന്നർത്ഥം.
- എല്ലാവരോടും പ്രീതി പൂർവ്വം ധർമ്മാനുസാരം യഥായോഗ്യമായി പെരുമാറണം.
- അവിദ്യയെ അകറ്റുകയും വിദ്യയെ അഭിവൃദ്ധിപ്പെടുത്തുകയും വേണം.
- ഓരോരുത്തരും അവരവരുടെ ഉന്നതിയിൽ സന്തുഷ്ട രാകാതെ എല്ലാവരുടേയും ഉന്നതിയിലാണ് സ്വന്തം ഉന്നതിയെന്ന് കരുതുകയും വേണം.
- എല്ലാ മനുഷ്യരും സമാജത്തിന്റെ സർവ്വഹിതകാരിയായ നിയമങ്ങൾ പാലിക്കുന്നതിൽ പാരതന്ത്രരും വ്യക്തിനിയമങ്ങൾ പാലിക്കുന്നതിൽ സ്വതന്ത്രരുമാണ്.
Image Courtesy: Aryasamaj India