നമസ്തേ

കാറൽമണ്ണ വേദഗുരുകുലത്തിന്റേയും ലേഖരാം ഫൌണ്ടേഷൻ വെള്ളിനേഴിയുടെയും സംയുക്താഭിമുഖ്യത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് 2023 സെപ്റ്റംബർ 10 ന് ഞായറാഴ്ച സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ *കൃഷ്ണായനം 2023 എന്ന പേരിൽ 2023 സെപ്റ്റംബർ 10 ന് ഉച്ചക്ക് നടത്തുന്നു. *ഉച്ചക്ക് ശേഷം 3 മണി മുതൽ 3.30 വരെ എൽ.പി സെക്ഷൻ കാർക്കും (1 മുതൽ 4 വരെ) 3 മണി മുതൽ 3.45 വരെ യു പി സെക്ഷനും (ക്ലാസ് 5 മുതൽ 7 വരെ) നടത്തുന്നു. എൽ പി, യു പി എന്നീ രണ്ടു വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം.

പരീക്ഷയുടെ വിവരങ്ങൾ ഇപ്രകാരം ആണ്.

യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവചരിത്രത്തേയും ഉപദേശങ്ങളെയും അധികരിച്ചായിരിക്കും പരീക്ഷ.

ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടാകും .

ഒരു ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ നൽകിയിട്ടുണ്ടാവും. അതിൽ നിന്ന് ശരിയുത്തരം കണ്ടെത്തി ബട്ടൻ അമർത്തുകയാണ് വേണ്ടത്. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചും ഈ
പരീക്ഷ ഓൺലൈനായി എഴുതാൻ കഴിയും.

പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ട്രോഫിയും വേദഗുരുകുലം നൽകുന്ന പ്രമാണപത്രവും നൽകുന്നതാണ്. കൂടാതെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് തൊട്ടുതാഴെ മാർക്ക് ലഭിച്ച ക്രമത്തിൽ 25 പേർക്കും വേദഗുരുകുലം നൽകുന്ന പ്രമാണപത്രം ലഭിക്കുന്നതാണ്.

മത്സരം സമനിലയിൽ വരികയാണെങ്കിൽ വിജയികളെ നിശ്ചയിക്കുന്നതിനായി വേണ്ടിവന്നാൽ പുനഃപരീക്ഷ, പരീക്ഷ എഴുതാൻ എടുത്ത സമയം, കുട്ടികളുടെ പ്രായം എന്നിവ കണക്കിലെടുത്ത് നിർണ്ണയത്തിലെത്തുന്നതാണ്. പരീക്ഷയുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം, സമ്മാനദാനം തുടങ്ങിയവയിൽ വേദഗുരുകുലത്തിലെ ആചാര്യന്മാരുടെ നിർണ്ണയം അന്തിമമായിരിക്കും. തികച്ചും സൗജന്യമായി പ്രചാരണോദ്ദേശ്യത്തോടെയാണ് ഈ മത്സരം നടത്തുന്നത്.

വേദഗുരുകുലം കുലപതിയും വിദ്യാഭാരതി മുൻ അഖിലേന്ത്യാ അധ്യക്ഷനുമായ പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ, വേദഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ.കെ. എം. രാജൻ മീമാംസക് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ഉന്നത സമിതിയാണ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

പരീക്ഷ 2023 സെപ്റ്റംബർ 10ന് ഉച്ചക്ക് കൃത്യം 3 മണിക്ക് ആരംഭിക്കും

ഓൺലൈൻ മത്സരമായതിനാലാൽ പരീക്ഷാർത്ഥികൾ സമയനിഷ്ഠയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.

നമ്മുടെ കൊച്ചുമക്കളിൽ ശ്രീകൃഷ്ണനെ പോലുള്ള മഹാപുരുഷന്മാരെ കുറിച്ച് അറിവ് പകരുന്നതിന് വേണ്ടിയാണ് പ്രചാരണാർത്ഥം ഇത്തരം മത്സര പരീക്ഷകൾ സൗജന്യമായി നടത്തുന്നത്. മാർക്ക് നേടുന്നതിന് വേണ്ടിയല്ല, അറിവ് നേടുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അതിനാൽ അവരെ സ്വയം പരീക്ഷ എഴുതാൻ അനുവദിക്കുക.

പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് 👇

https://forms.gle/pfV7ix4vAxA6zcrG6

രജിസ്ട്രേഷൻ അവസാനിക്കുന്ന സമയം 2023 സെപ്തംബർ 7 ന് 5:00 PM.

*പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് onlievedagurukulam@gmail.com എന്ന ഇമെയിൽ ഐഡി, ഫോൺ നമ്പർ വഴിയും നൽകുന്നു 9446575923,9497525923,859059806

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകുന്ന ഇമെയിൽ ഐഡി വഴിയും ഫോൺ നമ്പർ വഴിയും ആയിരിക്കും നൽകുക. അതിനാൽ രജിസ്റ്റർ ചെയ്യുന്നസമയത്ത് നൽകുന്ന വിവരങ്ങൾ വളരെ കൃത്യമായിരിക്കാൻ പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം എന്നോർമ്മിപ്പിക്കുന്നു

TEAM VEDA GURUKULAM

You cannot copy content of this page