ശിവസങ്കല്പം

  • കെ. എം. രാജൻ മീമാംസക്

ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ് ബഹുഭൂരിപക്ഷം പേരുടെയും അവസ്‌ഥ.
ഐതിഹ്യങ്ങളുടെയും ഭക്തിയുടെയും ചായത്തിൽ മുക്കി അവതരിപ്പിക്കപ്പെട്ട ഈ ത്രിമൂർത്തികളിൽ ഏറ്റവും വികൃതമായി ചിത്രീകരിക്കപ്പെട്ട ഒന്നാണ് ശിവസങ്കല്പം.
സത്യത്തെ കണ്ടെത്താനും കണ്ടെത്തിക്കഴിഞ്ഞാൽ അതിനെ പൂർണ്ണമനസ്സോടെ ഉൾക്കൊള്ളാൻ കഴിയുന്നവരുമായിരുന്നു നമ്മുടെ പ്രാചീന ഋഷിമാർ. ആരാണ് ശിവൻ എന്ന് ആസ്തികദൃഷ്ടിയിലൂടെ ഒരന്വേഷണം നടത്തുകയാണ് ഈ പുസ്തകത്തിൽ.
ഇത് തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകാണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 30 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :+91 9497525923, +91 9446575923, 8590598066

You cannot copy content of this page