നമസ്തേ,
കൊറോണാ വൈറസ് ബാധയുടെ ഭീഷണിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്നലെ (19.03.2020) രാഷ്ട്രത്തോട് നൽകിയ സന്ദേശത്തെ ഉൾക്കൊണ്ട് സർവദേശിക് ആര്യ പ്രതിനിധി സഭ (ആര്യസമാജത്തിന്റെ കേന്ദ്രീയ സഭ) മാർച്ച് 22 ന് (ഞായറാഴ്ച) നടത്തുന്ന സാപ്താഹിക് സത്സംഗങ്ങൾ മാറ്റിവെക്കാൻ അഭ്യർത്ഥിക്കുന്നു.
ഇതിന്റെ ഭാഗമായി ആര്യസമാജം കേരള ഘടകം ഈ ഞായറാഴ്ച ‘ജനതാ കർഫ്യു’ ആയി ആചരിച്ച് അവരവരുടെ വീടുകളിൽ ഇരുന്ന് വിശേഷ ഔഷധികൾ ഉപയോഗിച്ച് അന്തരീക്ഷ ശുദ്ധിക്കായി യജ്ഞം നടത്താൻ ആഹ്വാനം നൽകുന്നു. ഉപയോഗിക്കേണ്ട സാമഗ്രികളുടെ വിവരണം താഴെ കൊടുക്കുന്നു.
എല്ലാ വേദ ബന്ധുക്കളെയും ഇക്കാര്യത്തിനായി പ്രേരിപ്പിക്കുമല്ലോ..
PERFORM AGNIHOTHRA AND GET RID OF MANY DISEASES.. അഗ്നിഹോത്രം അനുഷ്ഠിക്കൂ….
വിവിധ തരം രോഗാണുക്കളിൽ നിന്നും വൈറസ്സുകളിൽ നിന്നും
രക്ഷനേടൂ…
ശേഖരിക്കേണ്ട മരുന്നുകൾ
അമുക്കരം 10%
ചിറ്റമൃത് 10%
ഗുല്ഗുലു 10%
കടലാടി 10%
ആടലോടകം 10%
മഞ്ഞൾ 10%
ജാതിക്ക 10 %
ജാതി പത്രി 5 %
ഗ്രാംമ്പു 5 %
പച്ച കർപ്പൂരം 5 %
കിരീയാത്ത് 5 %
ഏലക്കാ 5 %
തുളസിയില 5 %
മേൽപ്പറഞ്ഞ അനുപാതത്തിൽ മരുന്നുകൾ തത്തുല്യ അളവിലുള്ള ഹവനസാമഗ്രിയുമായി ചേർത്ത മിശ്രിതം കൊണ്ടും, ശുദ്ധമായ പശുവിൻ നെയ്യ് കൊണ്ടും പ്രതിദിനം രാവിലെയും വൈകുന്നേരവും അഗ്നിഹോത്രം അനുഷ്ഠിക്കുക. അതിനു ശേഷം യജ്ഞകുണ്ഡത്തിനു സമീപമിരുന്ന് അരമണിക്കൂർ ഭസ്ത്രിക, കപാലഭാതി പ്രാണായാമം ചെയ്യുക. സ്വയം പ്രതിരോധ ശക്തി വർദ്ധിപ്പിക്കാം
എന്നാലിതിൽ നിങ്ങൾക്കുണ്ടാകുന്ന ചിലവോ,
16 മന്ത്രങ്ങളുടെ ഉച്ചാരണം
16 മിനിട്ട് സമയം
6 സമിധകൾ
3 സ്പൂണ് പശുവിൻ നെയ്യ്
50gm ഹവന സാമഗ്രി മിശ്രിതം.
ലാഭമോ – രോഗാണുമുക്തമായ, സ്വസ്ഥ അന്തരീക്ഷത്തെ സൃഷ്ടിച്ചു കൊണ്ട് നിങ്ങളും സാമൂഹിക സുരക്ഷയിൽ പങ്കാളികളാകുന്നു.