


കാറൽമണ്ണ വേദഗുരുകുലത്തിൽ പ്രവർത്തിക്കുന്ന ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് സായുധ സേനകളിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുന്നു. ആഗസ്റ്റ് 6 ന് ശനിയാഴ്ച കാലത്ത് 7.30 ന് ചെന്നൈ ആര്യസമാജം ജനറൽ സെക്രട്ടറിയും ഡി എ. വി. ചെന്നൈ മേഖലയുടെ ട്രസ്റ്റി ബോർഡ് അംഗവും കൂടിയായ ശ്രീ. പീയുഷ് ആര്യ ജി വിശിഷ്ടാതിഥിയായ പരിശീലന പദ്ധതി ശ്രീ. ശ്രീജിത്ത് എസ് മേനോൻ, EX Navy, ദ്വാരക (TIGERS), കടമ്പഴിപ്പുറം ഉദ്ഘാദടനം ചെയ്തു. അഗ്നിപഥ് വൈസ് ചെയർമാൻമാരായ കേണൽ (റിട്ട.) കെ. നാരായണൻ, ഹോണററി ക്യാപ്റ്റൻ (റിട്ട.) ചന്ദ്രൻ. ടി,
മുൻ എൻ. സി. സി ഓഫീസർ & മുൻ പ്രിൻസിപ്പാൾ, GVHSS, ചെർപ്പുളശ്ശേരി, ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവും ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് സെക്രട്ടറിയുമായ ശ്രീ. കെ. എം. രാജൻ മീമാംസക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ഉദ്യോഗാർത്ഥികളുടെ കായിക പരിശീലനവും നടന്നു. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും രാവിലെ 7.30 മുതൽ 9 മണിവരെ കായിക പരിശീലനം നടക്കുന്നതാണ്. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടനെ ആര്യസമാജം ഹെല്പ് ഡെസ്കുമായി ബന്ധപ്പെടുക 9446575923, 7907077891