ആര്യസമാജത്തിലെ ഉന്നതരായ പദാധികാരികൾ
ഇന്ന് (07.06.2024) വെള്ളിനേഴി ആര്യസമാജവും ലേഖരാം ഫൌണ്ടേഷനും നടത്തുന്ന വിവിധ സേവാകേന്ദ്രങ്ങൾ സന്ദർശിച്ചു. ശ്രീ എസ്. കെ.ആര്യ (ചെയർമാൻ, JBM ഗ്രൂപ്പ്, അധ്യക്ഷൻ, അഖിൽ ഭാരതീയ ദയാനന്ദ സേവാശ്രമം സംഘ്, മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികാഘോഷത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ തുടങ്ങി വിവിധ പദവി വഹിക്കുന്നു), ശ്രീ വിനയ് ആര്യ (ജനറൽ സെക്രട്ടറി, ഡൽഹി ആര്യ പ്രതിനിധി സഭ ), ശ്രീ. പീയുഷ് ആര്യ (ജനറൽ സെക്രട്ടറി, ചെന്നൈ ആര്യസമാജം & ഗവേർണിങ് ബോഡി മെമ്പർ, DAV ഗ്രൂപ്പ് ഓഫ് സ്കൂൾസ്, ചെന്നൈ) എന്നിവർ കാറൽമണ്ണ വേദഗുരുകുലം, പ്രത്യാശ ആര്യസമാജം കൗൺസിലിംഗ് സെന്റർ, ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വെള്ളിനേഴിയിലെ ലേഖരാം കന്യാഗുരുകുലം, സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂൾ തുടങ്ങിയവ സന്ദർശിച്ചു.
🙏










