ഭാരതീയ വായുസേനയിൽ അഗ്നിവീർ വായു സെലക്ഷൻ ടെസ്റ്റ് ജനുവരി 18 മുതൽ 24 വരെ. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനമൊരുക്കി ആര്യസമാജം അഗ്നിപഥ് ഹെൽപ്ഡെസ്ക്

ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ വായു 01/2023 സെലക്ഷൻ ടെസ്റ്റ് ജനുവരി 18 മുതൽ 24 വരെ സംഘടി പ്പിക്കുന്നതാണ്. ഭാരതീയരായ പുരുഷ ന്മാർക്കും വനിതകൾക്കുമാണ് അവസരം. അവിവാഹിതരായിരിക്കണം. ഇതിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. നവംബർ 23 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻ്റ് വിജ്ഞാപനം https://agnipath vayu.cdac.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചാവണം അപേക്ഷിക്കേണ്ടത്.

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ മൊത്തം 50% മാർക്കിൽ കുറയാതെ ഇന്റർമീഡിയറ്റ്/ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. ശാസ്ത്രേതര വിഷ യങ്ങളിലെ പ്ലസ്ടുകാരെയും പരിഗണിക്കും. ഇംഗ്ലീഷിന് 50% മാർക്കിൽ കുറയാതെ വേണം അല്ലെങ്കിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലട്രിക്കൽ/ ഇലട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഐടി) മൊത്തം 50% മാർക്കിൽ കുറയാതെ പാസായിരിക്കണം. (ഡിപ്ലോമ/പ്ലസ്ടു/ എസ്. എസ്. എൽ. സി തലത്തിൽ ഇംഗ്ലീഷിന് 50% മാർക്കിൽ കുറയാതെയുണ്ടാകണം) പ്രായപരിധി 21 വയസ്. അപേക്ഷകർ 2002 ജൂൺ 27 നും 2005 ഡിസംബർ 27 നും മധ്യേ ജനിച്ചവരാകണം.

പുരുഷന്മാർക്ക് മിനിമം ഉയരം 152.5 , സെ. മീറ്റർ, വനിതകൾക്ക് 152 സെ. മീറ്റർ ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും വേണം. നെഞ്ചളവ് പുരുഷന്മാർക്ക് 77 സെ.മീറ്റർ, 5 സെ. മീറ്റർ വികാസശേഷിയുണ്ടാകണം. നല്ല കാഴ്ചശക്തിയുണ്ടാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. വൈകല്യങ്ങൾ പാടില്ല.

സെലക്ഷൻ നടപടിക്രമം വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷത്തേക്കാണ് നിയമനം. ആദ്യവർഷം പ്രതിമാസം 30,000 രൂപ, രണ്ടാം വർഷം പ്രതിമാസം 33,000 രൂപ, മൂന്നാംവർഷം പ്രതിമാസം 36,500 രൂപ, നാലാം വർഷം പ്രതിമാസം 40,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. പിരിഞ്ഞുപോരുമ്പോൾ ഏകദേശം 10.04 ലക്ഷം രൂപ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

വെള്ളിനേഴി ആര്യസമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആര്യസമാജം അഗ്നിപഥ് ഹെൽപ്ഡെസ്ക് സായുധ സേനകളിലേക്ക് തെരഞ്ഞെടുക്കാൻ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് സൗജന്യമായി കായിക – എഴുത്തു പരീക്ഷാ പരിശീലനം നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446575923, 85905 98066 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)

TEAM ARYA SAMAJAM AGNIPATH HELPDESK

You cannot copy content of this page