അഗ്നിമീളേ പുരോഹിതം യഗ്നസ്യ ദേവാമൃതയുജം। ഹോതാരം രത്നധാത്തമം१
കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ജിജ്ഞാസുക്കൾ ക്കായി ‘വേദ പ്രവേശഃ’ കോഴ്സ് നടത്തുന്നു .
ഒരു വേദ വിദ്യാർത്ഥി അവശ്യം അറിയേണ്ടുന്ന കാര്യങ്ങളും സന്ധ്യാവന്ദനം, അഗ്നിഹോത്രം, ബലി വൈശ്വദേവ യജ്ഞം, അഷ്ടാംഗ യോഗത്തെയും വൈദിക സാഹിത്യങ്ങളേയും പരിചയപ്പെടുത്തുക, മഹർഷി ദയാനന്ദന്റെ അനശ്വര കൃതികളായ ആര്യോദ്ദേശ്യ രത്നമാല, ആര്യാഭിവിനയം, സത്യാർത്ഥപ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാര വിധി, പൂനാ പ്രവചനം, പാണിനി മഹർഷിയുടെ ‘വർണ്ണോച്ചാരണ ശിക്ഷ’, ലളിത സംസ്കൃത പാഠങ്ങൾ എന്നിവയുമുൾക്കൊള്ളുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു സിലബസ് അനുസരിച്ചായിരിക്കും പഠനം.
ഈ പാഠ്യപദ്ധതിയനുസരിച്ച് സന്ധ്യാവന്ദനം, അഗ്നിഹോത്രം എന്നിവ പഠിച്ചശേഷം ഉപനയനം, വേദാരംഭ സംസ്കാരം എന്നിവ നടത്തുന്നതാണ്.
‘വേദ പ്രവേശഃ’ എന്ന ഈ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേദ ഗുരുകുലം നടത്തുന്ന മറ്റൊരു പഠനപദ്ധതിയായ ‘ആര്യ പുരോഹിത് ‘ കോഴ്സിന്’ ചേരാൻ യോഗ്യത നേടും.
വിജയികൾക്ക് വേദഗുരുകുലത്തിൽ നിന്നുള്ള പ്രമാണ പത്രവും വൈദിക ബിരുദവും നൽകുന്നതാണ്.
വർണ്ണ-വർഗ്ഗ-ലിംഗ വ്യത്യാസമില്ലാതെ സമയനിഷ്ഠ, കൃത്യ നിഷ്ഠ, അനുഷ്ഠാനങ്ങൾ എന്നിവ പാലിക്കാൻ കഴിയുന്ന ജിജ്ഞാസുക്കളായ ആർക്കും ഈ പഠന പദ്ധതിയിൽ ചേരാവുന്നതാണ്.
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമേ ഈ ബാച്ചിൽ പ്രവേശനം നല്കാനാവൂ. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക