നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 08.03.2023 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏

read more

യേ തു സർവാണി കർമാണിമയി സംന്യസ്യ മത്പരാഃഅനന്യേനൈവ യോഗേനമാം ധ്യായന്ത ഉപാസതേതേഷാമഹം സമുദ്ധർത്താമൃത്യുസംസാരസാഗരാത്ഭവാമി ന ചിരാത് പാർത്ഥമയ്യാവേശിത ചേതസാം സകലകർമ്മങ്ങളെയും എന്നിൽ സമർപ്പിച്ചിട്ട് എന്നെ പരമലക്ഷ്യമായി കരുതുന്നവരും അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവർ ആരാണോ, എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവരെ ഞാൻ വേഗം തന്നെ സംസാരസാഗരത്തിൽ നിന്ന് കരകയറ്റുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:06, 07

read more

ഓം യദസ്യ കർമണോfത്യരീരിചം യദ്വാ ന്യൂനമിഹാകരമ് l അഗ്നിഷ്ടത്സ്വിഷ്ടകൃദ്വിദ്യാത്സർവം സ്വിഷ്ടം സുഹുതം കരോതു മേ l അഗ്നയേ സ്വിഷ്ടകൃതേ സുഹുതഹുതേ സർവ്വ പ്രായശ്ചിത്താഹുതീനാം കാമാനാം സമർദ്ധയിത്രേ സർവാന്ന: കാമാന്ത്സമർദ്ധയ സ്വാഹാ ll ഇദമഗ്നയേ സ്വിഷ്ടകൃതേ – ഇദം ന മമ ll (ആശ്വാലായനഗൃഹ്യസൂത്രം 1.10.22) അല്ലയോ പരമേശ്വരാ! ഞാൻ ഈ യജ്ഞത്തിൽ കുറഞ്ഞോ കൂടിയോ കർമ്മങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ല പൂർണിമായാംതിഥൗ മഘാ:നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

വേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ്…

read more

ശ്രീഭഗവാനുവാച മയ്യാവേശ്യ മനോ യേ മാംനിത്യയുക്താ ഉപാസതേശ്രദ്ധയാ പരയോപേതാ-സ്തേ മേ യുക്തതമാ മതാഃ ഭഗവാൻ പറഞ്ഞു, “എന്നിൽ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും എന്നെ ആരാധിക്കുന്നവർ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികൾ എന്നാണ് എന്റെ അഭിപ്രായം. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:02

read more

ഓം ദ്യൗ: ശാന്തിരന്തരീക്ഷം ശാന്തി: പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ: ശാന്തി: വനസ്പതയ: ശാന്തിർവിശ്വേ ദേവാ: ശാന്തിർബ്രഹ്മ ശാന്തി: സർവ്വം ശാന്തി: ശാന്തിരേവ ശാന്തി: സാ മാ ശാന്തിരോധിഓം ശാന്തി: ശാന്തി: ശാന്തി: (യജുർവ്വേദം 36.17) അല്ലയോ സർവ്വവ്യാപകനായ പരമേശ്വരാ! മൂന്ന് ലോകങ്ങളിലും ശാന്തിയുണ്ടാകട്ടെ. ജലം ഞങ്ങളെ തൃപ്തമാക്കട്ടെ. സമ്പൂർണ്ണ സസ്യലതാദികൾ ഞങ്ങൾക്ക് ശാന്തിദായകമാവട്ടെ. എല്ലാ പ്രകൃതിശക്തികളും ക്ഷോഭരഹിതമാവട്ടെ. അല്ലയോ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ല ചതുർദശ്യാംതിഥൗ ആശ്ലേഷാ:നക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

നമസ്തേ, വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിക്കുന്നു. അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന പൊതുസമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന സെമിനാറുകളിലേക്കും ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 എന്ന്, ശ്രീ. കെ. കെ. ജയൻ ആര്യ,അദ്ധ്യക്ഷൻ, പെരുമ്പാവൂർ ആര്യസമാജം.

read more

You cannot copy content of this page