സത്യാർത്ഥപ്രകാശം സ്വാധ്യായം – ഒമ്പതാം ദിനം (ശ്രാവണ കൃഷ്ണ അഷ്ടമി – 18.07.2025) പ്രകാശ സ്വരൂപിയായ ഭഗവാനെ ! “അല്ലയോ ഭഗവൻ ! അവിടുന്നു പ്രകാശസ്വരൂപിയാകുന്നു; ദയവുചെയ്ത്, എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന് അളവറ്റ പരാക്രമമുള്ളവനാണ്; കൃപ ചെയ്ത് എന്നിലും പരാക്രമമുളവാക്കിയാലും. അവിടുന്ന് അളവറ്റ ബലമുള്ളവനാണ്; അതിനാൽ എന്നിലും ബലം ഉണ്ടാക്കിയാലും. അവിടുന്ന് അനന്തമായ സാമർത്ഥ്യത്തോടുകൂടിയവനാണ്; അതിനാൽ എനിക്കും…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസം വത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണകൃഷ്ണസപ്തമ്യാംതിഥൗ ഉത്തരാ ഭാദ്രപദനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – എട്ടാം ദിനം (ശ്രാവണ കൃഷ്ണ സപ്തമി – 17.07.2025) ഈശ്വര സ്തുതി, പ്രാർത്ഥന, ഉപാസന സ്തുതികൊണ്ടുള്ള ഫലം ഈശ്വരങ്കലുണ്ടാകുന്ന പ്രേമം, അദ്ദേഹത്തിന്റെ ഗുണകർമ്മസ്വഭാവങ്ങളിൽനിന്ന് അവനവന്റെ ഗുണകർമ്മസ്വഭാവങ്ങൾക്കുണ്ടാകാവുന്ന സംസ്കാരം എന്നിവയാകുന്നു. പ്രാർത്ഥനകൊണ്ടുള്ള ഫലം അഭിമാനമില്ലായ്മ, ഉത്സാഹം, സഹായം എന്നിവ സിദ്ധിക്കയാകുന്നു. ഉപാസന കൊണ്ടുണ്ടാകുന്ന ഫലം പരബ്രഹ്മത്തിന്റെ സാക്ഷാൽക്കാരവും സായൂജ്യസിദ്ധിയും ആകുന്നു. (സത്യാർത്ഥപ്രകാശം സപ്തമോല്ലാസം, പേജ്: 191)…

read more

സ്കൂൾ വിദ്യാർത്ഥികൾക്ക് വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. – ₹.2000/-…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ആറാം ദിനം (ശ്രാവണ കൃഷ്ണ പഞ്ചമി- 15.07.2025) ഈശ്വരൻ ഈശ്വരൻ എല്ലാവരേയും ഉപദേശിക്കുന്നു:- അല്ലയോ മാനവന്മാരെ, ഞാൻ ഈശ്വരനും, മറ്റെല്ലാവരേക്കാളും മുമ്പുള്ളവനും, സകല ജഗത്തിന്റേയും അധിപതിയും ആകുന്നു. ജഗത്തിന്റെ മൂലകാരണം ഞാനാകുന്നു. സർവ്വസമ്പത്തുക്കളേയും ജയിച്ചു സ്വാധീനപ്പെടുത്തി അന്യന്മാർക്കു നൽകുന്നതും ഞാൻ തന്നെയാണ്. സകല ജീവജാലങ്ങളും എന്നെ പുത്രന്മാർ പിതാവിനെയെന്നപോലെ തന്നെ വിചാരിച്ചു വിളിച്ചുകൊള്ളട്ടെ. സകല…

read more

ദയാനന്ദ സന്ദേശം – വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 ജൂലൈലക്കം വിതരണത്തില്‍. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക…വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.Google Pay Number : 9562529095 വരിസംഖ്യ അടച്ചതിന്റെ screen shot…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – അഞ്ചാം ദിനം (ശ്രാവണ കൃഷ്ണ ചതുർത്ഥി- 14.07.2025) ഒരു സഭ എങ്ങനെയായിരിക്കണം? “ഏതൊരു സഭയിൽ നിന്ദിക്കപ്പെടേണ്ടവർ നിന്ദിക്കപ്പെടുകയും, പ്രശംസിക്കപ്പെടേണ്ടവർ പ്രശംസിക്കപ്പെടുകയും ശിക്ഷിക്കപ്പെടുവാൻ അർഹതയുള്ളവർ ശിക്ഷിക്കപ്പെടുകയും, മാനിക്കപ്പെടുവാൻ യോഗ്യതയുള്ളവർ ബഹുമാനിയ്ക്കപ്പെടുകയും, ചെയ്യുന്നുവോ ആ സഭയിലുള്ള രാജാവും സകല സദസ്യന്മാരും പാപരഹിതന്മാരും പരിശുദ്ധന്മാരും ആയിത്തീരുന്നു. പാപം ചെയ്യുന്നവനുമാത്രമേ അതിന്‍റെ ദോഷം ഉണ്ടാകുന്നുള്ളൂ.” (സത്യാർത്ഥപ്രകാശം ഷഷ്ഠോല്ലാസം, പേജ്: 177)…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂലൈ 10 മുതൽ സത്യാർത്ഥപ്രകാശം സ്വാധ്യായം – നാലാം ദിനം (ശ്രാവണ കൃഷ്ണ തൃതീയ- 13.07.2025) സഭയുടെ അധ്യക്ഷൻ എങ്ങനെയായിരിക്കണം? “ഏതൊരുവൻ സ്വപ്രഭാവത്താൽ അഗ്നി, വായു, സൂര്യൻ, ചന്ദ്രൻ, യമൻ എന്നിവരെപ്പോലെ പ്രകാശിക്കുന്നവനും സമ്പത്തിനെ വർദ്ധിപ്പിക്കുന്നവനും ദുഷ്ടന്മാരെ ബന്ധിയ്ക്കുന്നവനും വളരെ ഐശ്വമുള്ളവനുമാണോ അപ്രകാരമുള്ളവനാണ് സഭയുടെ അദ്ധ്യക്ഷനായിരിപ്പാൻ യോഗ്യതയുള്ളവൻ.” (സത്യാർത്ഥപ്രകാശം ഷഷ്ഠോല്ലാസം, പേജ്: 153) Join…

read more

You cannot copy content of this page