അർജുന ഉവാച
പ്രകൃതിം പുരുഷം ചൈവ
ക്ഷേത്രം ക്ഷേത്രജ്ഞമേവ ച ഏതദ്വേദിതുമിച്ഛാമി
ജ്ഞാനം ജ്ഞേയം ച കേശവ
അർജ്ജുനൻ പറഞ്ഞു,
“ഹേ കൃഷ്ണാ! ഞാൻ പ്രകൃതിയെയും പുരുഷനെയും ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും ജ്ഞാനത്തിനെയും (അറിവ്) ജ്ഞേയത്തിനെയും (അറിയപ്പെടേണ്ടത്) അറിയാൻ ആഗ്രഹിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 1