പുരുഷഃ സ പരഃ പാർത്ഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ യസ്യാന്തഃസ്ഥാനി ഭൂതാനി
യേന സർവമിദം തതം
ഹേ പാർത്ഥാ, ജീവജാലങ്ങളെല്ലാം യാതൊരുവന്റെ ഉള്ളിലാണോ സ്ഥിതിചെയ്യുന്നത്, യാതൊരുവനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പരമപുരുഷനെ ഏകാന്തഭക്തികൊണ്ട് പ്രാപിക്കാവുന്നതാണ്.
ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 22