വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത്പുണ്യഫലം പ്രദിഷ്ടം
അത്യേതി തത് സർവമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം
ഇതിനെ (ഞാൻ ഇതുവരെ ഉപദേശിച്ചതിനെ) മുഴുവൻ അറിഞ്ഞു, വേദങ്ങളിലൂടെയും യജ്ഞങ്ങളിലൂടെയും തപസ്സിലൂടെയും ദാനത്തിലൂടെയും ലഭിക്കമെന്ന് ശാസ്ത്രങ്ങൾ പറയുന്ന പുണ്യഫലത്തെ യോഗി അതിവർത്തിക്കുകയും പരമവും സനാതനവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 28