[12:37 PM, 7/28/2024] ARYA SAMAJAM VELLINEZHI: രാഷ്ട്രീയ സ്വയം സേവക സംഘം മുൻ പ്രചാരകനും 1975 ലെ അടിയന്തരാവസ്‌ഥക്കെതിരെ നടന്ന ദേശീയ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്ത മുതിർന്ന ഹിന്ദു സംഘടനാ പ്രവർത്തകനായ ശ്രീ. വി. കെ. അപ്പുക്കുട്ടി ഏട്ടന്റെ 84 ആം പിറന്നാൾ വൈദിക വിധിപ്രകാരം വിശേഷാൽ അഗ്നിഹോത്രത്തോടെ ഇന്നലെ (27.07.2024) വൻ പൌരജനാവലിയുടെ സാന്നിധ്യത്തിൽ കുണ്ടൂർകുന്ന് കാവ്യാഞ്ലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസകിന്റെ നേതൃത്വത്തിൽ വേദഗുരുകുലത്തിലെ ബ്രഹ്മചാരികൾ ആണ് വൈദിക ചടങ്ങുകൾ നടത്തിയത്. വേദഗുരുകുലത്തെ പ്രതിനിധീകരിച്ച് അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ശ്രീ. അപ്പൂട്ടി ഏട്ടന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന മുതിർന്ന സംഘ കാര്യകർത്താവായ മാനനീയ എസ്. സേതുമാധവൻ (അഖില ഭാരതീയ കാര്യകാരി അംഗം), വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ തുടങ്ങി വിവിധ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിക്കാനും ആദരിക്കാനും എത്തിയിരുന്നു. ശ്രീ. അപ്പൂട്ടി ഏട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു.
TEAM VEDA GURUKULAM
Home




