മഹർഷി ദയാനന്ദസരസ്വതിക്ക് യഥാർഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയായ ശിവരാത്രി ദിനം ഋഷിബോധോത്സവമായി വേദ ഗുരുകുലത്തിൽ കൊണ്ടാടി. കാലത്ത് വിശേഷാൽ അഗ്നിഹോത്രത്തിനു ശേഷം വേദഗുരുകുലം അധ്യക്ഷൻ ശ്രീ.വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന കാര്യപരിപാടിയിൽസർവശ്രീ ബലേശ്വർ മുനി വാനപ്രസ്‌ഥി, ആചാര്യ വാമദേവ് ആര്യ, ആചാര്യ ഹീരാ പ്രസാദ് ശാസ്ത്രി, ആചാര്യ ആനന്ദ് ആര്യ (ഡൽഹി) വേദഗുരുകുലം ഉപാധ്യക്ഷൻ എസ്.ശ്രീധരശർമ്മ, , കാറൽമണ്ണ ആര്യസമാജം അധ്യക്ഷൻ ശ്രീ. കെ.വി.ശ്രീധരൻ എന്നിവർ പങ്കെടുത്തു.  

ശ്രീ. കെ.എം. രാജൻ സാഗതവും ശ്രീ.കെ.ജി.പ്രമോദ് നന്ദിയും പറഞ്ഞു.  ആര്യപ്രചാരകനും ഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ.എം.രാജൻ തയ്യാറാക്കിയ ‘കേരളീയ വൈദിക പഞ്ചാംഗം’ ശ്രീ.എസ്.ശ്രീധര ശർമ്മക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് ശ്രീ.ബലേശ്വർ മുനി പ്രകാശിപ്പിച്ചു. ബ്രഹ്മചാരികളുടെ സൂത്രപാഠാലാപനവും മഹർഷി ദയാനന്ദന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ പ്രഭാഷണങ്ങളും ഭജനകളും നടന്നു. അന്നദാനവും ഉണ്ടായിരുന്നു.


You cannot copy content of this page