ഭാരതീയ വാവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയും വേദോദ്ധാ രകനുമായിരുന്ന മഹർഷി ദയാനന്ദ സരസ്വതിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ സത്യാർത്ഥ പ്രകാശത്തിന്റെ മലയാളം പരിഭാഷ ആവശ്യമുള്ളവർക്ക് ആര്യസമാജവുമായി ബന്ധപ്പെടാവുന്നതാണ്. വേദശാസ്ത്രങ്ങുളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളുടെ വൈദിക വീക്ഷണം നൽകുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണ മനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത ഈ പുസ്തകം സ്വാതന്ത്ര്യ സമരസേനാനികൾക്കു ഏറെ പ്രചോദനമേകിയതാണ്. ബ്രിട്ടീഷ് ഭരണകാലത്തു നിരോധിക്കുക പോലുമുണ്ടായ ഈ ഗ്രന്ഥമാണ് ഇസ്ലാമിക – ക്രൈസ്തവ മത പ്രചാരണത്താൽ ആകൃഷ്ടരായി കൂട്ട മതംമാറ്റ ഭീഷണി നേരിട്ടിരുന്ന ഹിന്ദു സമാജത്തിന്റെ രക്ഷാകവചമായത്.