കോവിഡ് പോസിറ്റീവ് ആയവർക്ക് നെച്ചിയിൽ വൈദ്യശാലയിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്ന മരുന്ന് സൗജന്യമായി രോഗികൾക്ക് എത്തിക്കുന്ന ഒരു പദ്ധതി ആര്യസമാജം ആരംഭിക്കുന്നു. ആദ്യ ഘട്ടം എന്ന നിലയിൽ കാറൽമണ്ണ വേദഗുരുകുലം സ്ഥിതിചെയ്യുന്ന ചെർപ്പുളശ്ശേരി നഗരസഭ എട്ടാം വാർഡിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. നിലവിൽ 20 ൽ അധികം കേസുകൾ ഇപ്പോൾ ഇവിടെയുണ്ട്.
read moreകാർഗ്ഗിൽ വിജയ്ദിവസ് ആചരിക്കുന്ന ഈ വേളയിൽ അവസരത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് ആര്യസമാ
read moreമനുഷ്യന്റെ മനസ്സ് വളരെ സങ്കീർണ്ണമാണ്. ലോകത്ത് മനുഷ്യർ ഉണ്ടായകാലം മുതൽ ഈ മനസ്സിനെ അറിയാനും അതിനെ എങ്ങനെ രോഗവിമുക്തമാക്കാം എന്നുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ആസ്തിക ദർശനങ്ങളിൽ ഒന്നായ പതഞ്ജലി മഹർഷിയുടെ യോഗദർശനം മനുഷ്യമനസ്സിനെ എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടുവരാം എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
read moreആര്യസമാജം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നൂറാം വാർഷിക പരിപാടികളുടെ ഭാഗമായി ലോഗോ പ്രകാശനം കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യ വിശ്വശ്രവ ജി ഇന്ന് (05.06.2021) വൈകുന്നേരം 5 മണിക്ക് ഓൺലൈൻ മീറ്റിംഗ് വഴി നിർവഹിച്ചു.
read moreഗരോഡാ ഗുരുകുലത്തിലെ ഒരു ആചാര്യൻ ജനസംഘ ടിക്കറ്റിൽ ജയിച്ചു എംപിയായി, എന്നാൽ അദ്ദേഹം സർക്കാർ മന്ദിരത്തിൽ താമസിച്ചില്ല. ദില്ലിയിലെ സീതാറാം ബാസറിലെ (ഡൽഹി -6) ആര്യസമാജ് മന്ദിറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സഭ നടക്കുമ്പോൾ അവിടെ നിന്ന് അദ്ദേഹം പാർലമെന്റ് വരെ നടന്നു പോകുമായിരുന്നു. ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പ് ഒരു വേദമന്ത്രം അദ്ദേഹം സ്ഥിരം ചൊല്ലുമായിരുന്നു. ഈ വേദമന്ത്രങ്ങളെല്ലാം…
read moreസാമവേദ പണ്ഡിതൻ പാഞ്ഞാൾ നെല്ലിക്കാട്ട് മന മാമണ്ണ് നീലകണ്ഠൻ നമ്പൂതിരി (94) ഇനി ഓർമ്മ. പ്രണാമം.സാമവേദ തലമുറയുടെ അവസാന കണ്ണിയും ഓർമ്മയായി ജൈമനീയ സാമവേദാലാപന സമ്പ്രദായത്തിന്റെ പഴയ തലമുറയുടെ അവസാന കണ്ണി – 94 കാരനായ പാഞ്ഞാൾ നെല്ലിക്കാട്ട് മന മാമണ്ണ് നീലകണ്ഠൻ നമ്പൂതിരിയും ഓർമ്മയായി. 1975 ൽ പ്രൊഫ. സ്റ്റാളിന്റെയും മാമണ്ണ് ഇട്ടി രവി നമ്പൂതിരിയുടെയും നേതൃത്വത്തിൽ…
read moreപ്രകൃതിയോട് ഇണങ്ങി മാത്രമേ മനുഷ്യ ജീവിതം സാധ്യമാവുകയുള്ളൂ എന്ന് വിശ്വസിച്ച അദ്ദേഹം വന നശീകരണത്തത്തിന് എതിരേ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.
read moreഭാരത സർക്കാരിന്റെ *ഭൂസുപോഷൺ അഭിയാൻ* പദ്ധതി പ്രകാരം *മാതാ ഭൂമി: പുത്രോfഹം പൃഥിവ്യാ:* (അഥർവ്വ വേദം 12.1.12) എന്ന വേദവാണിയെ സാർത്ഥകമാക്കുന്നതിനായി പ്രകൃതി സംരക്ഷണം,ജൈവകൃഷി, നാടൻപശു പരിപാലനം, കർഷകരെ ആദരിക്കൽ തുടങ്ങിയകാര്യങ്ങൾ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ഈ വരുന്ന ചൊവ്വാഴ്ച (13.04.2021) കാലത്ത് 9.30 ന് ഒരു വിശേഷ യജ്‌ഞം കാറൽമണ്ണ വേദഗുരുകുലത്തിൽ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി അഞ്ചുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യാകരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.
read moreമര്യാദാ പുരുഷോത്തമൻ ശ്രീരാമന്റെ ജന്മദിവസം ആണിന്ന്. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ചു ചൈത്ര ശുക്ല നവമിക്ക് വരുന്ന ഈ മഹാപുരുഷന്റെ ജന്മദിനവും നിരയന പഞ്ചാംഗങ്ങളിൽ ഏപ്രിൽ മാസത്തിൽ (ഏപ്രിൽ 21) വരുന്നതായാണ് കൊടുക്കുന്നത്.
read more