ജനങ്ങളിൽ ഐക്യവും ധർമ്മബോധവുമുണർത്താൻ ഋഷീശ്വരന്മാർ രൂപകൽപ്പന ചെയ്തതാണ് ആചാരാനുഷ്ഠാനങ്ങൾ. മഹാഭാരതയുദ്ധാനന്തരം ഋഷിപരമ്പര ലോപിച്ചുപോയി. വാമമാർഗ്ഗികളും താന്ത്രികരും ആധ്യാത്മിക മേഖല കയ്യടക്കി. മിക്ക പുരാണങ്ങളും ഉദയം കൊണ്ടത് ഇക്കാലത്താണ്. അതാണ് ഇവയിൽ അശ്ലീലതകളും വേദ വിരുദ്ധമായതും ഈശ്വരന്റെ സൃഷ്ടിനിയമങ്ങൾക്ക് വിരുദ്ധവുമായ വിചിത്ര കഥകൾ കാണുന്നത്.
read moreഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങിയിരിക്കുകയാണിപ്പോള്‍ റഫേല്‍ വിമാനങ്ങള്‍. വ്യോമസേന മേധാവി തന്നെ നേരിട്ടാണ് ഈ വിമാനങ്ങളെ സ്വീകരിക്കാനെത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇതു പോലെ വരവേല്‍പ്പ് നല്‍കിയ മറ്റൊരു യുദ്ധവിമാനവുമില്ലന്നതും നാം ഓര്‍ക്കണം.
read moreഇന്ന് ആഷാഢ പൂർണ്ണിമയായി ബഹുഭൂരിപക്ഷം പഞ്ചാംഗങ്ങളും കണക്കാക്കുന്നു. ഗുരു പൂർണ്ണിമയായും ഈ ദിനം ആചരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് അധിമാസമായ ശ്രാവണമാസത്തിലെ ആദ്യത്തെ പൂർണ്ണിമയാണ്. രണ്ടാമത്തെ പൂർണ്ണിമ വരുന്നത് 2020 ആഗസ്റ്റ് 3 നാണ്. (അധിമാസമായതിനാൽ രണ്ടു പൂർണ്ണിമകൾ ഈ മാസത്തിൽ വരുന്നുണ്ട്.) അന്നാണ് ശ്രാവണ പൂർണ്ണിമ, ആവണി അവിട്ടം, രക്ഷാബന്ധൻ എന്നിവയായി ആചരിക്കുന്നത്.
read more1949 ജനുവരി 15-ന് സർവസൈന്യാധിപ നായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ജനുവരി 15 ഇന്ത്യൻ കരസേനാ ദിനം ആയി ആചരിച്ചുവരുന്നു.
read moreഈശ്വരൻ, ധർമ്മത്തിന്റെ പരിഭാഷ, ഈശ്വരന്റെ കർമ്മഫല സിദ്ധാന്തം തുടങ്ങിയ വൈദിക വിഷയങ്ങൾ അറിയാത്തവർക്കാണ് ഈ അബദ്ധങ്ങൾ പറ്റുന്നത്. ഇന്ന് പ്രചാരത്തിലുള്ള മത സംബ്രദായങ്ങളുടെ കാര്യത്തിലാണെങ്കിൽ ഇത് ഏറെക്കുറെ ശരിയാണെന്ന് വരാം. എന്നാൽ വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന ദാർശനിക കാഴ്ചപ്പാട് ഇന്ന് പ്രചാരത്തിലുള്ള മതസംബ്രദയങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
read moreനമ്മുടെ മലയാള പഞ്ചാംഗങ്ങളിൽ (കേരളീയ വൈദിക പഞ്ചാംഗം ഒഴികെ) ഏപ്രിൽ 13 ന് രാത്രി 7.47 നാണ് മേട സംക്രമം കാണിക്കുന്നത്. ഈ വർഷത്തെ ‘വിഷു’ ഇതനുസരിച്ച് ഏപ്രിൽ 14 നാണ് കൊടുത്തിരിക്കുന്നത്. ഇത് ജ്യോതിശാസ്ത്ര ദൃഷ്‌ടിയിൽ തെറ്റാണ് എന്നാണ് പണ്ഡിതമതം.
read moreകർക്കിടക മാസം ആയിക്കഴിഞ്ഞാൽ എല്ലായിടത്തും രാമായണം ചർച്ചകളാണ്. വിവാദങ്ങൾക്കും ഒട്ടും കുറവില്ല അതിലൊന്നാണ് ശ്രീരാമൻ മാംസം കഴിച്ചിരുന്നു എന്ന വാദം. ഇതിന് വ്യക്തമായ മറുപടി വർഷങ്ങൾക്കുമുമ്പ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷവും ഈ വിവാദം പൊങ്ങി വരുന്നതു കണ്ടു. ഇപ്പോൾ സമൂഹ്യമാധ്യമങ്ങൾ വഴിയും ശക്തമായ ഒരു പ്രചാരം കാണുന്നുണ്ട്. അതിനൊരു മറുപടി വീണ്ടും തയ്യാറാക്കുകയാണ്.
read moreമോഹൻ ഗുപ്ത ഒരു പൗരാണിക ഹിന്ദുകുടുംബത്തിലാണ് ജനിച്ചു വളർന്നത്. ക്ഷേത്രാരാധനയിലും പുരാണങ്ങളിൽ വർണ്ണിക്കുന്ന ദേവീദേവന്മാരുടെ കഥകളിലുമൊക്കെ അദ്ദേഹത്തിന് ഉറച്ച വിശ്വാസമായിരുന്നു.
read moreഅവിശ്വസനീയവും വിചിത്രങ്ങളുമായ കഥകൾ കൊണ്ടു നിറഞ്ഞതാണ് ഭാഗവതാദി പുരാണങ്ങൾ എന്നതിനാൽ നമുക്കവയെ പ്രമാണങ്ങളായി എടുക്കാനാവില്ല. അതിനാൽ അപൗരുഷേയമായ വേദങ്ങളിൽ സൃഷ്ടി വിഷയത്തെ പറ്റി എന്തു പറയുന്നു എന്ന് നോക്കാം.
read moreനമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന ശിലയാണ് ഇതിഹാസങ്ങൾ .ധർമ്മത്തിന്റെ മഹത്വം ജനങ്ങളിലേക് എത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ രചിക്കപ്പെട്ടവ .അതുകൊണ്ടു തന്നെ അതിനനുസൃതമായ വിധമാണ് അവയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഇതിഹാസകാരന്മാർ അവതരിപ്പിച്ചിരിക്കുന്നത്.
read more