1927ല്‍ ഹരിയാനയിലെ രോഹ്തക് ജില്ലയില്‍ ഒരു മുസ്ലീം കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 19 വയസ്സുവരെ യാതൊരു ഔപചാരിക വിദ്യാഭ്യാസവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഹിന്ദി അക്ഷരങ്ങള്‍ പഠിക്കാന്‍ പിന്നീട് സ്വയം നിശ്ചയിക്കുകയായിരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെട്ടതിന് സാക്ഷി ആയ അദ്ദേഹത്തിന് ലൗകികജീവിതത്തോട് വിരക്തി തോന്നുകയും സത്യാന്വേഷണത്തിനായി അദ്ദേഹം ശിഷ്ടകാലം നീക്കിവെക്കുകയും ചെയ്തു.

read more

വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്പോൾ ശരിയായ സമയത്ത് അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു.

read more

ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരദ് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസുള്ളവരും ആയിത്തിരാൻ അവർ നിർദ്ദേശിച്ചിരിക്കുന്നു.

read more

മറിച്ച് സിദ്ധാന്തത്തിന്റെ പേരിൽ അന്ധമായ സ്പർദ്ധയിലേക്കു പോകുന്നത് ഹൈന്ദവ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുവാനും അത് ശത്രുപക്ഷത്തുനിന്നു കൊണ്ട് ഹൈന്ദവ ധർമ്മത്തെ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുന്ന അർബൻ നക്സലുകൾക്കും ഇസ്ളാമിലെ ചില തീവ്രവാദികൾക്കും കൂടുതൽ ബലമേകാൻ മാത്രമേ സഹായിക്കുകയുള്ളു. സനാതന ധർമ്മത്തിന്റെ ആകെ സുരക്ഷിതത്വത്തെ തന്നെയാണ് ഇതു ബാധിക്കുക എന്ന തിരിച്ചറിവ് ആര്യസമാജത്തിനുണ്ട്.

read more

വൈദിക ധർമ്മത്തിന്റെ സംരക്ഷകനും മര്യാദാപുരുഷോത്തമനുമായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ ഉയരുന്ന ഭവ്യസ്മാരകത്തിന്റെ ശിലാന്യാസം നടക്കുന്ന അവസരത്തിൽ അതിന്റെ സംഘാടകർക്ക് ആര്യസമാജം കേരള ഘടകം എല്ലാ ഭാവുകങ്ങളും നേരുന്നു.

read more

മഹർഷി ദയാനന്ദ സരസ്വതിയുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായ ഒന്നാണ് സംസ്കാര വിധി . സത്യാർത്ഥപ്രകാശത്തിനും ഋഗ്വേദാദി ഭാഷ്യഭൂമികയ്ക്കും ഒപ്പം നിൽക്കുന്ന മഹത് ഗ്രന്ഥമാണിത് . വിക്രമസംവത്സരം 1932 കാർത്തിക അമാവാസ്യ ശനിയാഴ്ചയാണ് മഹർഷി ഈ ഗ്രന്ഥത്തിന്റെ ഒന്നാമത്തെ പതിപ്പിന്റെ രചന ആരംഭിച്ചത് .

read more

ഒരിക്കൽ ലാഹോർ ആര്യ സമാജത്തിലെ ഒരു സമ്മേളനത്തിൽ വച്ച് കാംങ്ഡി സർവ്വകലാശാലയുടെ കുലപതിയായ കൃഷ്ണാ ജി സുഭാഷ് ചന്ദ്ര ബോസിനോടു ചോദിച്ചു. “ഭാരതത്തിനു പുറത്തു പോയി ഒരു സൈന്യം രൂപീകരിക്കണമെന്ന് വീരസാവർക്കർ അങ്ങയോട് ഒരിക്കൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേട്ടല്ലൊ?”neta

read more

ജനങ്ങളിൽ ഐക്യവും ധർമ്മബോധവുമുണർത്താൻ ഋഷീശ്വരന്മാർ രൂപകൽപ്പന ചെയ്തതാണ് ആചാരാനുഷ്ഠാനങ്ങൾ. മഹാഭാരതയുദ്ധാനന്തരം ഋഷിപരമ്പര ലോപിച്ചുപോയി. വാമമാർഗ്ഗികളും താന്ത്രികരും ആധ്യാത്മിക മേഖല കയ്യടക്കി. മിക്ക പുരാണങ്ങളും ഉദയം കൊണ്ടത് ഇക്കാലത്താണ്. അതാണ് ഇവയിൽ അശ്ലീലതകളും വേദ വിരുദ്ധമായതും ഈശ്വരന്റെ സൃഷ്ടിനിയമങ്ങൾക്ക് വിരുദ്ധവുമായ വിചിത്ര കഥകൾ കാണുന്നത്.

read more

ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങിയിരിക്കുകയാണിപ്പോള്‍ റഫേല്‍ വിമാനങ്ങള്‍. വ്യോമസേന മേധാവി തന്നെ നേരിട്ടാണ് ഈ വിമാനങ്ങളെ സ്വീകരിക്കാനെത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇതു പോലെ വരവേല്‍പ്പ് നല്‍കിയ മറ്റൊരു യുദ്ധവിമാനവുമില്ലന്നതും നാം ഓര്‍ക്കണം.

read more

ഇന്ന് ആഷാഢ പൂർണ്ണിമയായി ബഹുഭൂരിപക്ഷം പഞ്ചാംഗങ്ങളും കണക്കാക്കുന്നു. ഗുരു പൂർണ്ണിമയായും ഈ ദിനം ആചരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് അധിമാസമായ ശ്രാവണമാസത്തിലെ ആദ്യത്തെ പൂർണ്ണിമയാണ്. രണ്ടാമത്തെ പൂർണ്ണിമ വരുന്നത് 2020 ആഗസ്റ്റ് 3 നാണ്. (അധിമാസമായതിനാൽ രണ്ടു പൂർണ്ണിമകൾ ഈ മാസത്തിൽ വരുന്നുണ്ട്.) അന്നാണ് ശ്രാവണ പൂർണ്ണിമ, ആവണി അവിട്ടം, രക്ഷാബന്ധൻ എന്നിവയായി ആചരിക്കുന്നത്.

read more

You cannot copy content of this page