ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…
read moreബുധനാഴ്ച നവംബർ 09 2022-ന് കാലത്ത് വേദഗുരുകുലത്തിൽ വെച്ച് നടന്ന പൗർണമാസേഷ്ടിയിൽ നിന്ന് ഏതാനും ചിത്രങ്ങൾFew photos of the Paurnamasesthi (A shrautha Yaga) held at Veda Gurukulam, Kerala
read moreഒരു ദിവസം ഗംഗാതീരത്ത് ഒരു സാധകൻ തന്റെ കമണ്ഡലുവും മറ്റും കഴുകിയശേഷം വസ്ത്രം അലക്കുകയായിരുന്നു. സന്ദർഭവശാൽ മഹർഷി ദയാനന്ദസരസ്വതി അവിടെ എത്തി. അദ്ദേഹത്തെ കണ്ട സാധകൻ ഇപ്രകാരം ചോദിച്ചു. “അങ്ങ് ഇത്രയും ത്യാഗിയും പരമഹംസനും ആയിട്ടുകൂടി ഖണ്ഡന -മണ്ഡന രൂപത്തിലുള്ള ജടിലമായ പ്രവൃത്തികളിൽ അകപ്പെടുന്നത് എന്തുകൊണ്ടാണ്? പ്രജാപ്രേമ നാടകം നടത്തുന്നത് എന്തിനാണ്? ജനങ്ങളെ ഉദ്ധരിച്ചതുകൊണ്ട് താങ്കൾ എന്ത് നേടും?…
read moreപൗർണ്ണമാസേഷ്ടിയോടനുബന്ധിച്ച് ഇന്ന് കാലത്ത് (09.11.2022) വേദഗുരുകുലത്തിൽ നടന്ന ഔപാസനത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ.Few photos of the morning Agnihothram connected with the Paurnamasesthi (a Shrautha Yaga) held at Veda Gurukulam today (09.11.2022)
read moreഏവർക്കും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ആര്യസമാജം കേരള ഘടകത്തിൻ്റെയും ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreഭാരതം സ്വാതന്ത്ര്യത്തിൻ്റെഅമൃത മഹോൽസവം ആഘോഷിക്കുന്ന വേളയിൽഭാരതത്തെ ദീർഘകാലം കോളനിയാക്കി അധിനിവേശം അടിച്ചേൽപ്പിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഭാരത വംശജൻ…..അതും ഒരു ഋഷി നാമധാരി.നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിഋഷി സുനകിന് വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെയും അഭിവാദ്യങ്ങൾ 💐💐💐
read moreഇന്നലെ വൈകുന്നേരം സായം കാലത്ത് സൂര്യഗ്രഹണം ആയതിനാൽ ആ സമയത്ത് വൈകുന്നേരം സ്ഥിരം ചെയ്യുന്ന യജ്‌ഞം ചെയ്യാമോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. പലർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണിത്. നമ്മുടെ ആർഷഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് നോക്കാം. ഗ്രഹണസമയത്ത് സൽകർമ്മങ്ങൾ ഒന്നും ചെയ്യരുത് എന്ന് വൈദിക വാങ്മയത്തിൽ എവിടെയും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ വളരെ…
read moreദീപങ്ങളുടെ ഉത്സവമായ ദീപാവലിയേ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ചു പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകകൾ തെളിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും ഈ ഉത്സവം ഇവിടെ നിലനിന്നിരുന്നു…
read moreധര്‍മ്മപ്രചാരണത്തിനും സാമൂഹ്യ നവോത്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരുടെയും വെല്ലുവിളികളെ സധൈര്യം നേരിട്ട്, സ്വജീവപുഷ്പങ്ങളാല്‍ ആഹുതി നല്‍കിയ മഹാത്മാക്കളുടെയും നാടാണ് ആര്യാവര്‍ത്തം. അവരില്‍ ഈശ്വര വാണിയായ വേദസന്ദേശം, കൊട്ടാരം മുതല്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന – അസ്പൃശ്യരെന്നു പറഞ്ഞ് നൂറ്റാണ്ടുകളോളം അകറ്റിനിര്‍ത്തിയിരുന്ന – ദളിതരുടെയും മറ്റു പിന്നോക്ക വിഭാഗമായി ഗണിച്ചിരുന്നവരുടെയും, സ്ത്രീകളുടെയും അടുത്തെത്തിച്ച് – അവരില്‍ ആത്മാഭിമാനവും ദേശഭക്തിയും ഉണര്‍ത്തി…
read moreദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന – എല്ലാ മേഖലകളിലും നമ്പർ വൺ ആയി കൊട്ടിഘോഷിക്കുന്ന കേരളം ഇന്ന് ലോകത്തിന് മുന്നിൽ തലകുനിച്ചു നിൽക്കുന്നു. രണ്ടു സ്ത്രീകളെ ധനസമ്പാദനത്തിനെന്നപേരിൽ ആഭിചാരക്രിയയുട ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലേക്കാണ് എന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. ഇടതുപക്ഷ നിരീശ്വരവാദവും കപട വിശ്വാസികളുടെ ദുരാചാരവും ആണ് ഈ…
read more